അബുദാബിയിൽ 12 കോടിയുടെ ഭാഗ്യം കടാക്ഷിച്ച് മലയാളി; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാർ സമ്മാനങ്ങൾ തൂത്തുവാരി

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി ഉള്‍പ്പെട ഏഴു സമ്മാനങ്ങള്‍ ഇന്ത്യക്കാര്‍ തൂത്തുവാരി. ബിഗ് ടിക്കറ്റ് ദി സൂപ്പര്‍ സീരീസിന്റെ 189 -ാം നറുക്കെടുപ്പിലാണ് ഇന്ത്യക്കാരെ ഭാഗ്യം കടാക്ഷിച്ചത്. ആകെയുള്ള എട്ടു സമ്മാനങ്ങളില്‍ ഏഴും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. ഒന്നാം സമ്മാനമായ 7 ദശലക്ഷം ദിര്‍ഹം ( 12 കോടി രൂപ) തന്‍സിലാസ് ബാബുവിനാണ് ലഭിച്ചത്. 030202 എന്ന നമ്പരിലുള്ള ടിക്കറ്റാണ് ഇയാളെ കോടിപതിയാക്കിയത്. പത്താം ശ്രമത്തിലാണ് തന്‍സിലാസിനെ തേടി ഭാഗ്യമെത്തിയത്. മേരി ഇമല്‍ഡയാണ് ഭാര്യ, ബെറ്റ്‌സി, ബെറ്റ്‌സണ്‍, ബ്രയന്‍ എന്നിവരാണ് മക്കള്‍.

ജോര്‍ജ് രസ്മിന്‍,രവി ചൗഹാന്‍ , ജിജു ജയപ്രകാശ്, പാട്രിക് മൈക്കല്‍, രാജമുഹമ്മദ് മജീദ് ,പള്ളിക്കര വസുരാജന്‍ എന്നീ പ്രവാസി ഇന്ത്യക്കാര്‍ക്കും സമ്മാനം ലഭിച്ചിട്ടുണ്ട്. ബഹ്റൈന്‍ സ്വദേശിയായ അദ്നാന്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് യൂസുലിനാണ് എട്ടാം സമ്മാനം. കഴിഞ്ഞമാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍, ദുബായില്‍ സെയില്‍സ് എക്‌സിക്യുട്ടീവായി പ്രവര്‍ത്തിക്കുന്ന സുനില്‍ എം കൃഷ്ണന്‍കുട്ടി നായര്‍ക്കും 4 സുഹൃത്തുക്കള്‍ക്കും 17 കോടി രൂപ ലഭിച്ചിരുന്നു.

നറുക്കെടുപ്പിലെ വിജയികള്‍

1. 7,000,000 -തന്‍സിലാസ് ബാബു (ഇന്ത്യന്‍)

2. 100,000 -ജോര്‍ജ് രസ്മിന്‍ (ഇന്ത്യന്‍)

3. 100,000 -രവി ചൗഹാന്‍ (ഇന്ത്യന്‍)

4. 100,000 -ജിജു ജയപ്രകാശ് (ഇന്ത്യന്‍)

5. 100,000 -പാട്രിക് മൈക്കല്‍ (ഇന്ത്യന്‍)

6. 100,000 -രാജമുഹമ്മദ് മജീദ് മജീദ് (ഇന്ത്യന്‍)

7. 100,000 -പള്ളിക്കര വസുരാജന്‍ (ഇന്ത്യന്‍)