പ്രവാസികൾക്ക് സന്തോഷവാർത്ത; രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്; വൻ നേട്ടത്തിൽ പ്രവാസികൾ

യു.എസ്​ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്ല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്​. 68.87ല്‍ വ്യാപാരം ആരംഭിച്ചു. ഇത്​ ഒരു സമയത്ത്​ 69ഉം കടന്ന്​ മുന്നേറുകയും ചെയ്​തു. ആഗോള വിപണിയില്‍ ഇന്ധനവില വര്‍ധിച്ചതും യു.എസ്​-ചൈന വ്യാപാര പ്രശ്​നങ്ങളുമെല്ലാം രൂപയുടെ മൂല്ല്യം ഇടിയുന്നതിന്​ കാരണമായത്​. ഡോളറിനുള്ള കൂടുതല്‍ ആവശ്യകതയും രൂപയുടെ മുല്ല്യം ഇടിയുന്നതിനുള്ള കാരണമായി. ബാങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളര്‍ വാങ്ങിക്കൂട്ടുകയും ചെയ്​തു. bഗള്‍ഫ്​ ഉള്‍പ്പെ​െടയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന്​ ഇന്ത്യയിലേക്ക്​ പണമയക്കുന്ന പ്രവാസികള്‍ക്ക്​ വന്‍ നേട്ടമാണ്​ വിനിമയ നിരക്കിലുള്ള ഇടിവ്​ സമ്മാനിക്കുന്നത്​.