HomeWorld NewsGulfഇനിമുതൽ സൗദിയില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവക്ക് 'ഇമ്യൂണ്‍ സ്റ്റാറ്റസ്'​ നിർബന്ധം; പുതിയ നിബന്ധന ഇങ്ങനെ:

ഇനിമുതൽ സൗദിയില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവക്ക് ‘ഇമ്യൂണ്‍ സ്റ്റാറ്റസ്’​ നിർബന്ധം; പുതിയ നിബന്ധന ഇങ്ങനെ:

സൗദിയില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ ബൂസ്​റ്റര്‍ ഡോസ്​ എടുത്തവരും തവക്കല്‍ന ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ്​ ഉള്ളവരുമായിരിക്കണമെന്ന്​ പൊതുഗതാഗത അതോറിറ്റി അറിയിച്ചു. രാജ്യത്തെ കര, കടല്‍, റെയില്‍വേ യാത്രാ സംവിധാനങ്ങളുടെ ഉപയോഗത്തിന് ഇത്​ നിര്‍ബന്ധമാണ്​​. എന്നാല്‍, വാക്​സിന്‍ എടുക്കുന്നതില്‍ നിന്ന്​ ഇളവുനല്‍കപ്പെട്ട വിഭാഗങ്ങളെ ഇതില്‍ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ഫെബ്രുവരി ഒന്ന്​ മുതല്‍ ആണ്ഈ നിയമം പ്രാബല്യത്തിൽ വരിക. ഗതാഗത മാര്‍ഗങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് ഗുണഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും അവര്‍ക്ക് സുരക്ഷിതവും അനുയോജ്യവുമായ ഗതാഗത സേവനങ്ങള്‍ ഒരുക്കുന്നതിനുമാണെന്ന് അതോറിറ്റി വിശദീകരിച്ചു. ട്രെയിനുകള്‍, ടാക്സികള്‍, റെന്‍റ്​ എ കാറുകള്‍, നഗരത്തിനകത്തും പുറത്തും യാത്രക്കാരെ എത്തിക്കുന്നതിനുള്ള ബസുകള്‍, ജിസാനും ഫറസാന്‍ ദ്വീപിനും ഇടയിലുള്ള കപ്പലുകള്‍ എന്നിവയില്‍ യാത്ര ചെയ്യാന്‍ നിബന്ധന പാലിക്കണം. കൂടാതെ അതോറിറ്റിയുടെ ആസ്ഥാനത്തും അതിന്‍റെ ശാഖകളിലും ബിസിനസ് സേവന, ഗതാഗത കേന്ദ്രങ്ങളിലും സ്​റ്റേഷനുകളിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിനും​ ഇമ്യൂണ്‍ സ്​റ്റാറ്റസ്​ നിര്‍ബന്ധമാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments