HomeWorld NewsGulfപ്രവാസികൾ ശ്രദ്ധിക്കുക ! തിരിച്ചറിയൽ കാർഡില്ലാതെ ഇനി പുറത്തിറങ്ങരുത് !

പ്രവാസികൾ ശ്രദ്ധിക്കുക ! തിരിച്ചറിയൽ കാർഡില്ലാതെ ഇനി പുറത്തിറങ്ങരുത് !

ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലെറ്റിന് പുറത്ത് ചാവേറായി പൊട്ടിത്തെറിച്ചത് പാക്കിസ്ഥാന്‍ സ്വദേശിയാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും സുരക്ഷയുടെ കാര്യത്തില്‍ സംശയത്തിന്‍റെ വലയത്തില്‍. ഔദ്യോഗിക പ്രസ്ഥാവനയായി പുറത്ത് വന്നിട്ടില്ലെങ്കിലും കര്‍ശന സുരക്ഷാ സംവിധാനത്തില്‍ നിന്ന് പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് പ്രവാസികളും ഇപ്പോള്‍ പുറത്തതല്ല. വെറും തൊഴില്‍ നിയമ ലംഘകര്‍ എന്ന സ്ഥാനത്ത് നിന്ന് രാജ്യ സുരക്ഷയ്ക്ക് ഭീഷണി എന്ന വിഭാഗത്തിലേക്ക് പ്രവാസികളെ നോക്കി കാണാന്‍ തുടങ്ങുന്നു എന്നതാണ് പാക്കിസ്ഥാനി ചാവേറിന്റെ മരണം മൂലം ഉണ്ടായിട്ടുള്ള മാറ്റം. ഈ സാഹചര്യത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാതെ പുറത്തിറങ്ങുന്നത് അത്യന്തം അപകടകരമാണ് എന്ന് നിയമ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പ്രവാസികളും പുറത്തിങ്ങുന്നതിനു മുന്പായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലെങ്കില്‍ വ്യക്തികളെ പോലീസിനു കസ്റ്റഡിയില്‍ എടുക്കാം. സാധാരണ ഗതിയില്‍ ആദ്യ തവണ പിടികൂടിയാല്‍ 1000 റിയാല്‍, രണ്ടാം തവണ 2000 റിയാല്‍ മൂന്നാം തവണ പിടികൂടിയാല്‍ 3000 റിയാലും കസ്റ്റഡിയും എന്നതായിരുന്നു അവസ്ഥ. കസ്റ്റഡിയില്‍ എടുക്കുമെങ്കിലും പിന്നീട് തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുന്നതോടെ വിട്ടയക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ പിടിക്കപ്പെട്ടാല്‍ സംശയ ദുരീകരണം വരുന്നത് വരെ കസ്റ്റഡിയില്‍ കഴിയേണ്ടി വരും. സ്പോണ്‍സര്‍ നേരിട്ട് വന്നു തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി പിഴയും അടച്ച ശേഷം മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കൂ. എങ്കില്‍ പോലും വിശദമായ ചോദ്യം ചെയ്യലിനും വിധേയനാവേണ്ടി വരാന്‍ സാധ്യതയുണ്ട്. ഔദ്യോഗിക താമസക്കാരന്‍ ആണെന്നും ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഇല്ല എന്നും ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ വിട്ടയക്കൂ. അതുകൊണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുക്കാന്‍ യാത്രക്കിടയില്‍ മറന്നിട്ടുന്ടെങ്കില്‍ യാതൊരു കാരണവശാലും യാത്ര തുടരാതെ തിരിച്ചു പോയി തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്ത് യാത്ര തുടരണം. അല്ലെങ്കിൽ ഒരുപക്ഷേ കാത്തിരിക്കുന്നത് ജയിൽ വാസമാവാം.

മടിയാകുന്നോ? ഇതാ മടി ഒഴിവാക്കാൻ ചില കിടിലൻ വഴികൾ !

വിവാഹ വാഗ്‌ദാനം നല്‍കി കോളജ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments