HomeUncategorized'ആ മരണം എനിക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല'; നടി ഷീല തുറന്നുപറയുന്നു

‘ആ മരണം എനിക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല’; നടി ഷീല തുറന്നുപറയുന്നു

നായികമാരുടെ സുവര്‍ണ കാലഘട്ടമായാണ് ഷീലയുള്‍പ്പെടെയുള്ള നടിമാര്‍ അഭിനയിച്ച കാലഘട്ടം ഇന്നും അറിയപ്പെടുന്നത്. വിവാഹ ശേഷവും അമ്മയായ ശേഷവും ഷീലയുടെ കരിയര്‍ ഗ്രാഫില്‍ താഴ്ച വന്നില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മകനൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അഭിനയ രംഗത്ത് നിന്നും ഷീല പിന്‍വാങ്ങി. ഏറെനാള്‍ ഷീല സിനിമാ ലോകത്ത് നിന്നും മാറി നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മനസ്സിനക്കരെ എന്ന സിനിമയിലൂടെ നടി തിരിച്ചെത്തിയത്. അനുരാഗം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടുമെത്തുകയാണ് നടി.

ഇന്ത്യാ ഗ്ലിറ്റ്സിന് നല്‍കി അഭിമുഖത്തില്‍ ഷീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സഹോദരങ്ങളുടെ മരണത്തെക്കുറിച്ചാണ് ഷീല സംസാരിച്ചത്. ഷീലയടക്കം പത്ത് മക്കളായിരുന്നു നടിയുടെ അച്ഛനും അമ്മയ്ക്കും. കുടുംബത്തിലെ സാമ്ബത്തിക പ്രശ്നങ്ങള്‍ മൂലമാണ് ഷീല അഭിനയ രംഗത്തേക്ക് വരുന്നത്. തന്റെ സഹോദരങ്ങളെല്ലാം നല്ല നിലയിലെത്തിയെന്നും ഷീല വ്യക്തമാക്കി. ‘അഞ്ച് പേര്‍ മരിച്ചു. അവരെല്ലാം ഇന്ന് എന്നേക്കാള്‍ നല്ല നിലയിലാണ്. ഞാന്‍ ജോലി ചെയ്ത് അവരെ വളര്‍ത്തി. അമ്മയുമാണ് വളര്‍ത്തിയത്. എന്റെ അമ്മ ഒരു മണ്ടിയായിരുന്നു. എന്നെപ്പോലെ. അങ്ങനെ കഴിവുള്ള അമ്മയല്ലായിരുന്നു. അ‍ഞ്ചാമത്തെ സഹോദരന്‍ മരിച്ചത് എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. ഇപ്പോഴും എന്നോട് ഞങ്ങള്‍ ആറ് പേരാണെന്ന് പറഞ്ഞ് പോവും,’ ഷീല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments