HomeUncategorized''പുതിയ തലമുറയോട് എനിക്ക് സഹതാപം തോന്നുന്നു'' ; വൈറൽ വീഡിയോ പങ്കുവച്ച് എ ആർ റഹ്‌മാൻ...

”പുതിയ തലമുറയോട് എനിക്ക് സഹതാപം തോന്നുന്നു” ; വൈറൽ വീഡിയോ പങ്കുവച്ച് എ ആർ റഹ്‌മാൻ !

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് മൂലം ഉണ്ടാകുന്ന അപകടത്തെ കുറിച്ചുള്ള സൂചന നല്‍കുന്ന ഒരു വിഡിയോ പങ്കുവെച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. പുതുതലമുറയോട് തനിക്ക് സഹതാപം തോന്നുന്നുവെന്ന് കുറിച്ച്‌ കൊണ്ട് ആണ് അദ്ദേഹം വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2019-ല്‍ പുറത്തുവന്ന ആ വിഡിയോ വീണ്ടും പങ്കുവെച്ചുകൊണ്ട് പുതിയ തലമുറ ഒരേ സമയം അനുഗ്രഹിക്കപ്പെട്ടവരും ശപിക്കപ്പെട്ടവരുമാണോ? കാലത്തിന് മാത്രമേ അത് തെളിയിക്കാന്‍ കഴിയൂ എന്നാണ് എ.ആര്‍ റഹ്‌മാന്‍ കുറിച്ചത്. വിഡിയോ ചൈനയിലെ ഒരു ക്ലാസ് റൂമില്‍ നിന്നുള്ളതാണ്. ചൈനയിലെ ക്ലാസ് മുറികള്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ എ.ഐ ബാന്‍ഡുകള്‍ ഉപയോഗിക്കുന്നതായാണ് റഹ്മാന്‍ പങ്കിട്ട വിഡിയോയില്‍ കാണിക്കുന്നത്. അതേസമയം വിദ്യാര്‍ഥികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനും അവരുടെ വികാരങ്ങളെക്കുറിച്ച്‌ അധ്യാപകനെ അറിയിക്കാനും ബാന്‍ഡിന് കഴിയും. വിദ്യാര്‍ത്ഥികളുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ക്ലാസ് മുറികളിലും സ്കൂള്‍ പരിസരങ്ങളിലും റോബോട്ടുകള്‍ ഉള്ളതായും വിഡിയോയില്‍ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments