HomeNewsLatest Newsഭൂമിയോട് ഏറ്റവും അടുത്തുള്ള തമോഗർത്തം കണ്ടെത്തി ശാസ്ത്രലോകം ! നഗ്നനേത്രങ്ങളാൽ കാണാനാകും

ഭൂമിയോട് ഏറ്റവും അടുത്തുള്ള തമോഗർത്തം കണ്ടെത്തി ശാസ്ത്രലോകം ! നഗ്നനേത്രങ്ങളാൽ കാണാനാകും

ഭൂമിയിൽനിന്ന് ഏകദേശം 1000 പ്രകാശവർഷം അകലെ ഉള്ള തമോഗർത്തം കണ്ടെത്തി ശാസ്ത്രജ്ഞർ. നിലവിൽ കണ്ടതിൽ വച്ച് ഭൂമിയോട് ഏറ്റവും അടുത്ത് ഉള്ള തമോഗർത്തം ആണിത്. നക്ഷത്രസമൂഹമായ ടെലികോപിയത്തിലാണ് ഇതിന്റെ സ്ഥാനം. എച്ച്.ആർ.6819 എന്നാണ് ശാസ്ത്രജ്ഞർ ഈ തമോഗർത്തത്തിന് പേരുനൽകിയത്. ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിക്കാതെ ഇവ ദൃശ്യമാകുമെന്നും ജ്യോതിശ്ശാസ്ത്രജ്ഞർ പറയുന്നു. 

സൂര്യന്റെ നാലിരട്ടിയിലധികം പിണ്ഡമുള്ള ഈ തമോഗർത്തം ഇതുവരെ കണ്ടെത്തിയതിൽ ഭൂമിയുടെ ഏറ്റവും അടുത്താണ്. നക്ഷത്രങ്ങളുടെ ഒരുമിച്ചുള്ള ചലനമാണ് ‘എച്ച്.ആർ.6819’ന്റെ കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. നഗ്നനേത്രങ്ങളാൽ കാണാനാകുമെന്നതാണ് എച്ച്.ആർ.6819ന്റെ മറ്റൊരു പ്രത്യേകത. യൂറോപ്പ്യൻ സതേൺ ഒബ്സർവേറ്ററിയിലെ(ESO) ജ്യോതിശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. ചിലിയിലെ ലാ സില്ലാ വാനനിരീക്ഷണകേന്ദ്രത്തിലെ ദൂരദർശിനിയിലാണ് ഇത് ദൃശ്യമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments