HomeNewsഗൾഫിൽ ജോലിയിൽ നിന്ന് പിരിഞ്ഞ് പോകുമ്പോൾ എത്ര സർവീസ് ആനുകൂല്യം ലഭിക്കുമെന്ന് ഒറ്റ ക്ലിക്കിലൂടെ അറിയാൻ...

ഗൾഫിൽ ജോലിയിൽ നിന്ന് പിരിഞ്ഞ് പോകുമ്പോൾ എത്ര സർവീസ് ആനുകൂല്യം ലഭിക്കുമെന്ന് ഒറ്റ ക്ലിക്കിലൂടെ അറിയാൻ ഒരു എളുപ്പവഴി ഇതാ

ജിദ്ദ : തൊഴിലാളി സ്ഥാപനത്തിൽ നിന്നും പിരിഞ്ഞു പോകുംബോൾ തൊഴിൽ ദാതാവ് അയാൾക്ക് നിർബന്ധമായും നൽകേണ്ട, തൊഴിലാളിയുടെ അവകാശമാണു ‘എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ്’. സൗദിയിലെ വിവിധ സ്ഥാപനങ്ങളിൽ നിയമപരമായി ജോലി ചെയ്യുന്ന തൊഴിലാളികളിൽ പലരും സർവീസ് അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച് പോകുംബോൾ ‘ആനുകൂല്യമായി’ എന്തു ലഭിക്കുമെന്ന കൃത്യമായ വിവരങ്ങൾ അറിയാത്തത് മൂലം വഞ്ചിക്കപ്പെടുന്നതു പതിവാണു.
എന്നാൽ ഒരു ക്ലിക്കിലൂടെ എത്ര തുക സർവീസ് ആനുകൂല്യം ലഭിക്കുമെന്ന വിവരങ്ങൾ കൃത്യമായറിയാൽ സൗദി തൊഴിൽ മന്ത്രാലയം നിങ്ങളെ സഹായിക്കുന്നു. https://www.laboreducation.gov.sa/en/rights-and-duties/end-of-service-award എന്ന ലിങ്കിൽ പോയി നിങ്ങളുടെ മാസ ശംബളം അവിടെ എന്റർ ചെയ്താൽ സർവീസ് ആനുകൂല്യം എത്രയുണ്ടെന്നും മറ്റും കൃത്യമായി അറിയാൻ സാധിക്കും. ഇതു വഴി തൊഴിലുടമ നീതി പുലർത്തിയുട്ടുണ്ടോ എന്നും മനസ്സിലാക്കാൻ സാധിക്കും.
ഒരാൾ കരാർ കാലാവധി അവസാനിച്ച ശേഷം പിരിഞ്ഞ് പോകുംബോൾ ആദ്യത്തെ അഞ്ചു വർഷം വരെയുള്ള സർവീസിനു മാസ ശംബളത്തിന്റെ പകുതിയും അഞ്ചു വർഷം കഴിഞ്ഞുള്ള ഓരോ വർഷത്തിനും ഒരു മാസത്തെ മുഴുവൻ ശംബളവും കണക്കാക്കിയായിരിക്കും ആനുകൂല്യം ലഭിക്കുക. എന്നാൽ ഒരാൾ കരാർ അവസാനിക്കാതെ സ്വമേധയാ രാജി വെക്കുകയും അയാളുടെ തൊഴിൽ കാലദൈർഘ്യം 2 വർഷത്തിൽ താഴെയുമാണെങ്കിൽ അയാൾക്ക് യാതൊരു സർവീസ് ആനുകൂല്യവും ലഭിക്കാൻ അർഹതയുണ്ടാകില്ല. കരാർ അവസാനിക്കാതെ തൊഴിലാളി സ്വമേധയാ രാജി വെക്കുകയും അയാളുടെ സർവീസ് കാലാവധി 2 വർഷത്തിനും 5 വർഷത്തിനും ഇടയിലാണെങ്കിൽ മാസ ശംബളത്തിന്റെ മൂന്നിൽ ഒന്നും തൊഴിലാളി സ്വമേധയാ രാജി വെക്കുകയും സർവീസ് കാലാവധി 5 വർഷത്തിനും 10 വർഷത്തിനും ഇടയിലാണെങ്കിൽ മാസ ശംബളത്തിന്റെ മൂന്നിൽ രണ്ടുമായിരിക്കും സർവീസ് ആനുകൂല്യം ലഭിക്കുക. എന്നാൽ 10 വർഷത്തിൽ കൂടുതൽ സർവീസുള്ള ഒരു തൊഴിലാളി സ്വമേധയാ രാജി വെച്ചാലും അയാൾക്ക് മുഴുവൻ ശംബളവും സർവീസ് ബെനെഫിറ്റായി നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണു. നിർബന്ധിത സാഹചര്യത്തിൽ ഒരു തൊഴിലാളിക്ക് സേവനം അവസാനിപ്പിക്കേണ്ടി വരികയാണെങ്കിൽ ആദ്യത്തെ അഞ്ചു വർഷം വരെയുള്ള സർവീസിനു മാസ ശംബളത്തിന്റെ പകുതിയും അഞ്ചു വർഷം കഴിഞ്ഞുള്ള ഓരോ വർഷത്തിനും ഒരു മാസത്തെ മുഴുവൻ ശംബളവും എന്ന തോതിൽ തന്നെ സർവീസ് മണി നൽകേണ്ടതുണ്ട്.
തൊഴിലാളികളുടെ സുരക്ഷക്കും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി വിവിധ സേവന വിഭാഗങ്ങൾ സൗദി തൊഴിൽ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനു തൊഴിൽ മന്ത്രാലയത്തിന്റെ തന്നെ https://www.laboreducation.gov.sa/en/support/labor-advisor എന്ന ലിങ്ക് വഴി ലേബർ അഡ്വൈസർമാരുടെ സഹായം തേടാവുന്നതാണ് .

 

 

അതോടൊപ്പം ‘മലയാളം’ അടക്കമുള്ള വിവിധ ഭാഷകളിൽ സേവനം നൽകുന്ന തൊഴിൽ മന്ത്രാലയത്തിന്റെ കസ്റ്റമർ കെയർ സർവീസിലേക്ക് 19911 എന്ന നംബർ വഴി വിളിക്കുകയോ ട്വിറ്റർ അക്കൗണ്ടിലെ @MOL_CARE എന്ന അഡ്രസ് വഴി തൊഴിൽ പരമായ സംശയങ്ങൾ ആരായുകയോ ചെയ്യാം. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലേബർ ഓഫീസുകളിൽ നേരിട്ട് പോയും പരാതികൾക്ക് പരിഹാരങ്ങൾ കാണാനും സംശയങ്ങൾ ദൂരീകരിക്കാനും സാധിക്കും.

കടപ്പാട്: ജിഹാദുദ്ദീൻ അരീക്കാടൻ

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments