പരിശുദ്ധ മാതാവ് വൃദ്ധയുടെ രൂപത്തിൽ ! ക്യാൻസർ സുഖപ്പെട്ടു !

168979

അമ്മയെന്ന വലിയ യാഥാര്‍ത്ഥ്യത്തിന്‍റെ പൂര്‍ണ്ണതയാണ് പരിശുദ്ധ മറിയം. യേശുവിന്റെ അമ്മ, നമ്മുടെ അമ്മ, മനുഷ്യവംശത്തിന്റെ അമ്മ, സഹനവീതിയില്‍ നീ തളരുമ്പോള്‍ ആശ്വസിപ്പിക്കുവാന്‍ കുരിശിന്‍ ചുവട്ടില്‍ അമ്മയുണ്ട്. ജീവിതത്തിലെ സുഖ ദുഖങ്ങളെ ജപമാല മണികളോട് ചേര്‍ക്കുവാനും, ആ മണികളെ പടികളാക്കി മാതാവിന്റെ കൈ പിടിച്ച്‌ യെശുവിലേക്ക് വളരുവാനും അമ്മയുടെ മാധ്യസ്ഥം സഹായിക്കും. സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ദൈവം പരിശുദ്ധ കന്യാമറിയം വഴി ചെയ്യുന്ന അത്ഭുതങ്ങള്‍ കണ്ട് ഇന്ന് കേരളത്തിലെ ക്രൈസ്തവസമൂഹം അത്ഭുതപരതന്ത്രരാകുകയാണ്. തട്ടിപ്പെന്നും കൃത്രിമമെന്നും ഒരിക്കല്‍ ആരോപിച്ചിരുന്നവര്‍ പോലും ഇന്ന് ഈ ദൈവികഇടപെടലിന് മുമ്പില്‍ പ്രാര്ത്ഥനനാനിമഗ്നരായി കൈ കൂപ്പുന്നു.

mary 4

കാസർഗോഡ് സ്വദേശിയായ ഓമന റബ്ബർ ടാപ്പിംഗും അയൽ വീടുകളിലെ ജോലിയും ചെയ്താണ് കുടുംബം നോക്കി നടത്തിയിരുന്നത്. നാലു വര്ഷം മുമ്പ് ഭര്ത്താവ് മരണമടയുകയും മകള്‍ വിവാഹിതായി കോട്ടയത്തേക്ക് പോവുകയും ചെയ്തതോടെ സെന്റ് വിൻസെന്റ് ഡി പോള്‍ സൈാസൈറ്റി നിര്മ്മിച്ചുകൊടുത്ത ചെറിയ വീട്ടില്‍ ഇളയമകനും ഓമനയും മാത്രമായിരുന്നു താമസം. അമ്പതു വയസുകാരിയായ ഓമനയുടെ ജീവിതത്തിൽ കരിനിഴൽ വീണത് പെട്ടെന്നായിരുന്നു. മജ്ജയില്‍ കാന്സര്‍ രോഗബാധിതയായി ശരീരം മുഴുവനും വേദനയും നീരുമായി കട്ടിലില്‍ തന്നെ കഴിഞ്ഞുകൂടേണ്ടി വന്നു ഓമനയ്ക്കു പിന്നീടള്ള കുറച്ചു വർഷങ്ങൾ. അയല്ക്കാരുടെ സഹായത്തോടെ ചികിത്സ മുന്നോട്ടുപോകുന്നുണ്ടായിരുന്നുവെങ്കിലും കഠിനമായ വേദനയില്‍ ഓമന നീറിപിടയുകയായിരുന്നു.

 

 

ഒരു ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയം. അന്നും പതിവു പോലെ ഓമന വേദനയാൽ പുളയുകയായിരുന്നു. മുറ്റത്തുനിന്ന് ആരോ വിളിക്കുന്നത് കട്ടിലില്‍ കിടക്കുകയായിരുന്ന ഓമന കേട്ടത്. ആദ്യത്തെയും രണ്ടാമത്തെയും വിളിക്ക് മറുപടി പറയാൻ തയ്യാറായില്ലെങ്കിലും വീണ്ടും വിളി തുടര്ന്നു കൊണ്ടിരുന്നതിനാല്‍ മനസ്സില്ലാമനസ്സോടെ വളരെ ബുദ്ധിമുട്ടിയാണ് ഓമന കട്ടിലില്‍ നിന്നെണീറ്റ് മുൻവശത്തേക്ക് ചെന്നത്. മുറ്റത്ത് ചട്ടയും മുണ്ടും ധരിച്ചുനില്ക്കുന്ന ഒരു അമ്മച്ചിയെയാണ് ഓമന കണ്ടത്. ആ പ്രദേശങ്ങളിൽ ഓമന ഇന്നേവരെ കണ്ടിട്ടില്ലാത്ത ആള്‍.

 

mary

മോളേ നിനക്ക് നല്ല ക്ഷീണം തോന്നുന്നുവല്ലോ.. നിനക്കെന്തുപറ്റിയെന്ന് വല്യമ്മച്ചിയുടെ ക്ഷേമാന്വേഷണത്തിന് ഓമന തന്റെ ശാരീരികവല്ലായ്മകള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ആ അമ്മച്ചി ഉദാരവതിയും സ്‌നേഹമയിയുമായി. നീ അകത്തുപോയി എണ്ണയോ കുഴമ്പോ ഉണ്ടെങ്കില്‍ അത് എടുത്തുകൊണ്ടുവാ..ഞാന്‍ തിരുമ്മിത്തരാം.. അമ്മച്ചി പറഞ്ഞു. ഉപയോഗിച്ച് ബാക്കി വന്നിരുന്ന കുഴമ്പ് അകത്തുനിന്ന് ഓമന എടുത്തുകൊണ്ടുവന്നു. അമ്മച്ചി അത് വാങ്ങി ഓമനയുടെ കൈകാലുകള്‍ തിരുമ്മി. അപ്പോൾ തന്നെ എന്തോ ഒരു ആശ്വാസം ഓമനയ്ക്ക് അനുഭവപ്പെട്ടു.

 

അമ്മച്ചി എവിടുന്നാ.. എന്ന ഓമനയുടെ ചോദ്യത്തിന് ഞാന്‍ നേർച്ചയ്ക്കു വന്നതാ എന്ന് അമ്മച്ചി മറുപടി പറഞ്ഞു. എന്നാൽ, നേര്ച്ചപ്പണവുമായി തിരിച്ചുവന്നപ്പോള്‍ ഓമന കസേരയില്‍ അമ്മച്ചിയെ കണ്ടില്ല. അമ്മച്ചി എവിടെ പോയി എന്ന് അമ്പരന്നു നിന്ന ഓമന അയൽവീട്കളില്‍ അമ്മച്ചിയുണ്ടായിരിക്കുമെന്ന് കരുതി അവിടേയ്ക്ക് അന്വേഷിച്ചു ചെന്നു. ഇന്നലെ വരെ രോഗബാധിതയായി കട്ടിലില്‍ കിടന്നിരുന്ന ഓമന ആരോഗ്യവതിയായി മുമ്പില്‍ നില്ക്കുന്നതുകണ്ടപ്പോള്‍ അയല്ക്കാരാണ് അമ്പരന്നത്. അപ്പോഴാണ് തനിക്ക് ലഭിച്ച അത്ഭുതരോഗസൗഖ്യത്തെക്കുറിച്ച് ഓമന തിരിച്ചറിയുന്നത്.

 

mary 3

ഇല്ല..ശരീരത്തില്‍ വേദനയില്ല.. പരിപൂര്ണ്ണസൗഖ്യം. ഇതെങ്ങനെ സംഭവിച്ചു എന്ന് അയല്ക്കാരുടെ ചോദ്യത്തിന് ഓമന സംഭവിച്ചതെല്ലാം വിവരിച്ചു. അത് മാതാവ്തന്നെ.. മറ്റൊരിടത്തും ആ അമ്മച്ചിയെ കണ്ടെത്താതെ വന്നപ്പോള്‍, ഓമനയ്ക്ക് പരിപൂര്ണ്ണ സൗഖ്യം ലഭിച്ചപ്പോള്‍ എല്ലാവരും തീര്ച്ചപ്പെടുത്തി. തന്നെപോലെ സാധാരണക്കാരിക്കു മാതാവ് പ്രത്യക്ഷപ്പെടുമോ.. മാതാവ് പ്രത്യക്ഷത്തില്‍ അത്യത്ഭുതകരമായ സൗഖ്യം നല്കുമെന്നോ.. ഓമനയ്ക്ക് അത് വിശ്വസിക്കാനായില്ല.. ഓമന ഓടിച്ചെന്ന് വികാരിയച്ചനെ വിവരമറിയിച്ചു. അച്ചന്‍ രാവിലെയും വന്ന് ഓമനയുടെ സൗഖ്യത്തിന് വേണ്ടി പ്രാര്ത്ഥിച്ചിട്ടുപോയതാണ്. വിവരമറിഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞു, ജപമാല ചൊല്ലി പ്രാര്ത്ഥിക്ക്..

 

തുടർനാളുകളിൽ ഓമന തുടർച്ചയായ വൈദ്യ പരിശോധനകൾക്കു വിധേയയായി. അസുഖം പരിപൂർണ്ണമായി മാറിയതായി    തെളിഞ്ഞതിനെ തുടർന്ന് ക്രമേണ മരുന്നുകൾ നിർത്തി. കൂടുതലായ പ്രാര്ത്ഥനയിലേക്കും വിശ്വാസത്തിലേക്കും ഓമനയുടെ ജീവിതം വഴിമാറി. അതിനു ശേഷം ഇന്നുവരെ ശാരീരിക അസ്വസ്ഥതകൾ ഓമനയെ അലട്ടിയിട്ടില്ല. എല്ലാ ജോലികളും ചെയ്തു സന്തോഷത്തോടെ ഓമന ജീവിക്കുന്നു. സ്വര്‍ഗ്ഗരാജ്യത്തിലെ പ്രധാനികളില്‍ ഒരുവനായ ഗബ്രിയേല്‍,പരിശുദ്ധ കന്യകാ മറിയത്തിനു സ്വസ്തി പറഞ്ഞുവെങ്കില്‍; എന്തു കൊണ്ട് മനുഷ്യന് അതു പാടില്ല?

മാതാവ് പ്രത്യക്ഷപ്പെടും; ലോകാവസാനം നവംബറിനു മുൻപ് ! കന്യാസ്ത്രീയുടെ വെളിപ്പെടുത്തൽ !

ജപമാല മാതാവ് വീട്ടമ്മയ്ക്ക് ദര്‍ശനം നല്‍കിയ സംഭവത്തിന് സഭയുടെ അംഗീകാരം

ആയിരങ്ങൾ സാക്ഷി; ഫാത്തിമായിൽ വീണ്ടും മാതാവ് പ്രത്യക്ഷപെട്ടു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb