HomeUncategorizedദുബായ്: നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് വീട്ടിൽ വച്ച് മറന്നോ ? ഇതാ രണ്ടു ക്ലിക്കിൽ ഇ-ലൈസൻസ്...

ദുബായ്: നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് വീട്ടിൽ വച്ച് മറന്നോ ? ഇതാ രണ്ടു ക്ലിക്കിൽ ഇ-ലൈസൻസ് കയ്യിലെത്താനുള്ള വഴി RTO അവതരിപ്പിക്കുന്നു !

നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് വീട്ടിൽ വച്ച് മറന്നാലും ഇനി പേടിക്കേണ്ട. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിങ്ങൾക്ക് വെറും രണ്ടു ക്ലിക്കിൽ ഇ ലൈസൻസ് കയ്യിലെത്താനുള്ള വഴിയൊരുക്കുന്നു. നഗരത്തിലെ പല വാഹനമോടിക്കുന്നവരും തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസുകളുടെ ഫോട്ടോ സ്‌മാർട്ട്‌ഫോണിൽ സൂക്ഷിക്കുന്നു, ചിലർ ഡിജിറ്റൽ കാർഡ് ഫയലുകളിൽ എവിടെയെങ്കിലും സൂക്ഷിക്കുന്നു. മിക്ക താമസക്കാരും അവരുടെ ലൈസൻസുകളുടെ ബാക്കപ്പ് സൂക്ഷിക്കുന്നത് ഇങ്ങനെയാണ്. എന്നാൽ, ഐഫോൺ വാലറ്റുകളിലേക്ക് ഡിജിറ്റൽ കാർഡ് ചേർക്കുന്നതോടെ, ആക്സസ് വളരെ എളുപ്പമാകും. ഇ-വാലറ്റ് തുറക്കാൻ ഒരാൾക്ക് അവരുടെ ഐഫോണുകളുടെ സൈഡ് ബട്ടണിൽ ഇരട്ട-ക്ലിക്ക് ചെയ്‌താൽ മാത്രം മതി.

ഈ iPhone ഫീച്ചറിലേക്ക് ലൈസൻസുകൾ ചേർക്കുന്നത് ഇങ്ങനെ.;

ആർടിഎ ആപ്പ് ഡൗൺലോഡ് ചെയ്ത് തുറക്കുക.

നിങ്ങൾ ആദ്യമായി ആപ്പ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കുകയും നിങ്ങളുടെ ട്രാഫിക് ഫയലുകൾ (ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വാഹന ലൈസൻസ്) ആപ്പിലേക്ക് ലിങ്ക് ചെയ്യുകയും വേണം.

ആപ്പിന്റെ ഹോം പേജിന്റെ താഴെ ഭാഗത്ത്, ഹോം പേജിന്റെ താഴെ അഞ്ച് ബട്ടണുകൾ/ഐക്കണുകൾ നിങ്ങൾ കണ്ടെത്തും, “എന്റെ ഡോക്‌സ്” തിരഞ്ഞെടുക്കുക.

തുടർന്ന് “എന്റെ ലൈസൻസ്” ടാബ് തുറക്കുക, അവിടെ നിങ്ങൾ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് കണ്ടെത്തും.

കാർഡിന് താഴെ, “Add to Apple Wallet” എന്ന ഒരു ബട്ടൺ ഉണ്ട്. ആ ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ ഇ-വാലറ്റിൽ നിങ്ങളുടെ ലൈസൻസ് സേവ് ആയിട്ടുണ്ടാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments