ഇനിമുതല്‍ ഇത്തരം ചാറ്റുകള്‍ക്ക് പണം നല്‍കേണ്ടി വന്നേക്കാം ; പുതിയ നീക്കവുമായി വാട്സ്‌ആപ്പ് !

5

ബിസിനസ് ചാറ്റുകള്‍ക്ക് പണം ഈടാക്കുന്ന പുതിയ പദ്ധതി ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്സ്‌ആപ്പ് തയ്യാറാക്കുന്നതാണ് സൂചന. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മെറ്റ പുതിയ ബിസിനസ് പ്ലാൻ തയ്യാറാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സിഎൻബിസി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ മെറ്റയുടെ നിയന്ത്രണത്തില്‍ നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകളില്‍ നിന്ന് കമ്ബനിക്ക് മികച്ച വരുമാനം ആണ് ലഭിക്കുന്നത്. അതേ സമയം നിരവധി ഉപഭോക്തക്കള്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും. വേണ്ടത്ര വരുമാനം വാട്സ്‌ആപ്പ് വഴി മെറ്റയ്ക്ക് ലഭിക്കുന്നില്ല. ഈ അവസരത്തിലാണ് മൊണിറ്റൈസേഷൻ നല്‍കി പണം സമ്ബാദിക്കാൻ കമ്ബനി പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നത്. നിലവില്‍ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയില്‍ നിന്ന് വൻ പരസ്യ വരുമാനം മെറ്റയ്ക്ക് ലഭിക്കുന്നുണ്ട്. ഇതേ രീതിയില്‍ തന്നെ വാട്സ്‌ആപ്പിനേയും മാറ്റാൻ ആണ് മെറ്റയുടെ ശ്രമം.

നിലവില്‍ നിരവധി വ്യവസാങ്ങള്‍ വാട്സ്‌ആപ്പിനെ ആശ്രയിച്ച്‌ നടക്കുന്നുണ്ട് പുതിയ നയം നടപ്പിലായാല്‍ ഇത്തരത്തില്‍ വ്യവസായം നടത്തുന്നവര്‍ക്ക് ഇത് തിരിച്ചടിയായിരിക്കും ഇന്ത്യ, ബ്രസീല്‍ പോലെ ജനസംഖ്യ കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ നിരവധി ആളുകളാണ് ഇത്തരത്തില്‍ വാട്സ്‌ആപ്പ് വഴി വ്യാപാരം നടത്തുന്നത്.