HomeWorld NewsGulfഹജ്ജ് കർമ്മങ്ങൾക്കൊരുങ്ങി പുണ്യഭൂമി; മക്കയിൽ പ്രവേശന വിലക്ക് ; ലംഘിച്ചാൽ കനത്ത പിഴ

ഹജ്ജ് കർമ്മങ്ങൾക്കൊരുങ്ങി പുണ്യഭൂമി; മക്കയിൽ പ്രവേശന വിലക്ക് ; ലംഘിച്ചാൽ കനത്ത പിഴ

ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് മക്ക ഒരുങ്ങി. നാളെ മുതല്‍ ഹജ്ജിന് അനുമതി പത്രം ഉള്ളവര്‍ക്ക് മാത്രമായിരിക്കും മക്കയിലേക്ക് പ്രവേശനം അനുവദിക്കുക. കൊറോണ വൈറസ് വ്യാപനത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ വര്‍ഷം വിദേശത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമായി ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് കൂടുതല്‍ അരോഗ്യ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവില്‍ മക്കയിലെ ഇഖാമ (താമസരേഖ) ഉള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായിരിക്കും പ്രവേശനാനുമതി ലഭിക്കുക. വിലക്ക് ലംഘിച്ച്‌ മക്കയിലേക്കും വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്കും പ്രവേശിക്കുന്നവര്‍ക്ക് പതിനായിരം റിയാലാണ് (ഏകദേശം രണ്ട് ലക്ഷം രൂപ) പിഴ ലഭിക്കുക. കൂടാതെ വിദേശികളെ നാടുകടത്തുകയും ചെയ്യും. ഇവര്‍ക്ക് സഊദിയിലേക്ക് പ്രവേശന വിലക്കും ഏര്‍പ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments