HomeUncategorizedഎച്ച്‌-1 ബി വിസയില്‍ യുഎസ്സിലെത്തിയവർ തൽക്കാലം രക്ഷപെട്ടു; ആശ്വാസമാകുന്ന തീരുമാനവുമായി ട്രംപ്

എച്ച്‌-1 ബി വിസയില്‍ യുഎസ്സിലെത്തിയവർ തൽക്കാലം രക്ഷപെട്ടു; ആശ്വാസമാകുന്ന തീരുമാനവുമായി ട്രംപ്

എച്ച്‌-1 ബി വിസയില്‍ അമേരിക്കയിലെത്തിയവര്‍ക്ക് ആശ്വസിക്കാം. ഇവരെ തിരിച്ചയയ്ക്കാന്‍ തത്കാലം തീരുമാനമില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. എച്ച്‌-1 ബി വിസ കാലാവധി നീട്ടിനല്‍കുന്നത് തടയുന്ന ചട്ടങ്ങള്‍ യു.എസ്. സര്‍ക്കാര്‍ കൊണ്ടുവരുന്നുവെന്ന് യു.എസ്. വാര്‍ത്താ ഏജന്‍സിയായ മക്ക്ലാച്ചി ഡി.സി. ബ്യൂറോ ഒരാഴ്ചമുന്‍പ് റിപ്പോര്‍ട്ടുചെയ്തിരുന്നു. 7.5 ലക്ഷം ഇന്ത്യക്കാരുടെ മടങ്ങിവരവിനിടയാക്കുമെന്ന ആശങ്കയുണ്ടാക്കിയ ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിസകാര്യങ്ങള്‍ നോക്കുന്ന യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (യു.എസ്.സി.ഐ.എസ്.) വിശദീകരണവുമായെത്തിയത്.

വിദഗ്ധ തൊഴിലാളികള്‍ക്ക് ആറുവര്‍ഷംവരെ അമേരിക്കയില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്ന വിസയാണ് എച്ച്‌-1 ബി. ഐ.ടി. മേഖലയിലും മറ്റും ജോലിചെയ്യുന്ന ഇന്ത്യക്കാരാണ് ഈ വിസയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍.

‘എച്ച്‌-1 ബി’ വിസയില്‍ അമേരിക്കയില്‍ കഴിയുന്നവരെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കുന്നതരത്തിലുള്ള നടപടിയൊന്നും പരിഗണനയിലില്ലെന്ന് യു.എസ്.സി.ഐ.എസ്. മാധ്യമവിഭാഗം മേധാവി ജൊനാഥന്‍ വിതിങ്ടണ്‍ അറിയിച്ചു. ’21-ാം നൂറ്റാണ്ടില്‍ അമേരിക്ക നേരിടുന്ന വെല്ലുവിളികള്‍ നിയമ'(എ.സി.-21 ആക്‌ട്)ത്തിലെ 104 സി വകുപ്പിനെ വ്യാഖ്യാനിച്ച്‌ എച്ച്‌-1 വിസക്കാരെ മടക്കിയയക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എച്ച്‌-1 ബി വിസ കാലാവധി ആറുവര്‍ഷത്തിനപ്പുറത്തേക്ക് നീട്ടുന്നതിന് അനുമതികൊടുക്കുന്ന നിയമമാണിത്. നിയമത്തില്‍ മാറ്റം വന്നാലും എച്ച്‌-1 ബി വിസയിലെത്തിയവരെ മടക്കിയയക്കാന്‍ സാധിക്കില്ല. കാരണം, ഉദ്യോഗാര്‍ഥികള്‍ ഒരു വര്‍ഷംകൂടി അമേരിക്കയില്‍ തുടരട്ടേയെന്ന് തൊഴില്‍ദാതാവിന് ആവശ്യപ്പെടാന്‍ ഇതേനിയമത്തിന്റെ 106 (എ), (ബി) വകുപ്പുകള്‍ അധികാരം നല്‍കുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments