HomeWorld NewsGulfയുഎഇയിലെ താമസ അപ്പാർട്ട്‌മെന്റിൽ കഞ്ചാവ് ചെടി വളർത്തൽ; ഏഷ്യൻ വംശജർ അറസ്റ്റിൽ; അപ്പാർട്ട്മെന്റിൽ കണ്ടെത്തിയത് വൻ...

യുഎഇയിലെ താമസ അപ്പാർട്ട്‌മെന്റിൽ കഞ്ചാവ് ചെടി വളർത്തൽ; ഏഷ്യൻ വംശജർ അറസ്റ്റിൽ; അപ്പാർട്ട്മെന്റിൽ കണ്ടെത്തിയത് വൻ നഴ്‌സറി !

യുഎഇയിലെ താമസ അപ്പാർട്ട്‌മെന്റിൽ മയക്കുമരുന്ന് ചെടികൾ നട്ടുവളർത്തുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഒരു കൂട്ടം പ്രതികളെ യുഎഇയിൽ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഷാർജ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. ഏഷ്യൻ വംശജരായ പ്രതികൾക്കെതിരെ മയക്കുമരുന്ന് കടത്തുക എന്ന ഉദ്ദേശത്തോടെ കൃഷി ചെയ്തു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്നിന്റെ കൃത്യമായ സ്വഭാവം വെളിപ്പെടുത്തിയില്ല, എന്നാൽ കഞ്ചാവ് ചെടികൾ കാണിക്കുന്ന ഫോട്ടോയാണ് പ്രോസിക്യൂഷൻ പുറത്തുവിട്ടത്. കെട്ടിടത്തിലെ എയർ കണ്ടീഷനിംഗ് യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന ഒരു താമസക്കാരൻ മയക്കുമരുന്ന് അടങ്ങിയ ചെടികളെന്ന് സംശയിക്കുന്ന ചില ചെടികൾ കാണുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. പോലീസ് സംഘം അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തി, ആറ് ചെടികളുള്ള ഒരു “പൂർണ്ണ സജ്ജീകരണമുള്ള ടെന്റ് നഴ്സറി” കണ്ടെത്തി. മയക്കുമരുന്ന് കൃഷിക്ക് ഉപയോഗിച്ച ഉപകരണങ്ങൾ സംഘം പിടിച്ചെടുത്തു. പ്രതികൾ ഈ ആവശ്യത്തിനായി മാത്രമാണ് അപ്പാർട്ട്മെന്റ് തയ്യാറാക്കിയതെന്ന് അന്വേഷണത്തിൽ പറയുന്നു. മയക്കുമരുന്ന് ചെടികൾ നട്ടുവളർത്തുന്നതിനുള്ള പരമാവധി ശിക്ഷ വധശിക്ഷയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments