HomeWorld NewsGulfയുഎഇയിൽ ഗ്രീന്‍പാസ് പ്രോട്ടോകോള്‍ നിലവിൽ: പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഇനി ഈ ആപ്പിൽ പച്ച തെളിയണം !

യുഎഇയിൽ ഗ്രീന്‍പാസ് പ്രോട്ടോകോള്‍ നിലവിൽ: പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഇനി ഈ ആപ്പിൽ പച്ച തെളിയണം !

യുഎഇയില്‍ ഗ്രീന്‍പാസ് പ്രോട്ടോകോള്‍ നിലവിൽ വന്നു. ഇനി പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അല്‍ഹുസന്‍ ആപ്പിൽ പച്ച നിറമായിരിക്കണം. പിസിആര്‍ പരിശോധനയുടെ കാലാവധിയുടെ അടിസ്ഥാനത്തില്‍ ആപ്പിന്‍റെ നിറം മാറും. പിസിആര്‍ ഫലത്തിന്‍റെ കാലാവധി പിന്നിട്ടാല്‍ പച്ച നിറം ചാരനിറമായി മാറും. പോസറ്റീവ് ആയവരുടെ ആപ്പിലെ നിറം ചുവപ്പായിരിക്കും. പച്ച നിറം ലഭിക്കുന്നവരെ ആറ് വിഭാഗമായി തിരിച്ചിട്ടുണ്ട്. പിസിആര്‍ നെഗറ്റീവ് ആണെങ്കിൽ രണ്ടു ഡോസ് വാക്സിന്‍ എടുത്ത് 28 ദിവസം കഴിഞ്ഞവര്‍ക്ക് 30 ദിവസം പച്ച തെളിയും. രണ്ട് ഡോസ് വാക്സിനെടുത്ത് 28 ദിവസം കഴിയാത്തവര്‍ക്ക് 14 ദിവസം പച്ച തെളിയും. ആദ്യ ഡോസ് സ്വീകരിച്ച്‌ രണ്ടാം ഡോസിന് കാത്തിരിക്കുന്നവര്‍ക്ക് 7 ദിവസം പച്ച നിറം തെളിയും. ആദ്യ ഡോസ് സ്വീകരിച്ച്‌ 48 ദിവസം പിന്നിട്ടവര്‍ക്ക് 3 ദിവസം പച്ച തെളിയും. വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവ ഇളവ് സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ 5 ദിവസം പച്ച തെളിയും. വാക്സിന്‍ സ്വീകരിക്കാത്ത ഇളവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് 3 ദിവസം പച്ച തെളിയും. ഗ്രീന്‍ പാസ് പ്രോട്ടോകോളിന് യുഎഇ ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments