HomeHealth Newsസന്ധിവാതമുണ്ടോ ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ: മാറ്റം അത്ഭുതാവഹമായിരിക്കും

സന്ധിവാതമുണ്ടോ ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ: മാറ്റം അത്ഭുതാവഹമായിരിക്കും

ശരീരസന്ധികളെ ബാധിക്കുന്ന അസുഖമാണ്‌ സന്ധിവാതം. സന്ധികളില്‍ തേയ്‌മാനം, നീര്‍ക്കെട്ട്‌, വേദന, ഇഷ്ടാനുസരണം ചലിക്കാനാകാത്ത അവസ്ഥ- ഇതെല്ലാം സന്ധിവാതത്തെ തുടര്‍ന്നുണ്ടാകുന്നു. പ്രധാനമായും പ്രായാധിക്യം മൂലമാണ്‌ സന്ധിവാതം പിടിപെടാറെങ്കിലും, ചിലരില്‍ ഇത്‌ നേരത്തേ കണ്ടുതുടങ്ങാറുണ്ട്‌.

മരുന്നും ജീവിതശൈലികളില്‍ വരുത്തുന്ന ചില മാറ്റങ്ങളുമാണ്‌ ഇതിനുള്ള പ്രധാന ചികിത്സ. എങ്കിലും ഡയറ്റിലെ ചില ചെറിയ കരുതലുകളും ഒരു പരിധി വരെ സന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകളെ ലഘൂകരിക്കും. ഇത്തരത്തില്‍ സന്ധിവാതമുള്ളവര്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളേതെല്ലാമെന്ന്‌ നോക്കാം. ഒന്ന്‌… ഫാറ്റി ഫിഷ്‌ അതായത്‌ സാല്‍മണ്‍, കോഡ്‌ ഫിഷ്‌, ചൂര, ആറ്റുമീന്‍, അയല പോലുള്ള മീനുകള്‍. ഇത്‌ ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്ബുഷ്ടമാണ്‌. സന്ധിവാതം മൂലമുണ്ടാകുന്ന വേദനയ്‌ക്ക്‌ ആശ്വാസം ലഭിക്കാന്‍ ഇവ സഹായകമാണ്‌.

പഴങ്ങളും പച്ചക്കറിയുമാണ്‌ രണ്ടാമതായി ഡയറ്റില്‍ സന്ധിവാതമുള്ളവര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണം. സന്ധിവാതം ഉണ്ടാക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്‌ ഇത്‌ ഉപകരിക്കുക. പപ്പായ, പൈനാപ്പിള്‍, ബ്രൊക്കോളി, കാബേജ്‌ എന്നിവ തെരഞ്ഞെടുത്ത്‌ കഴിക്കാന്‍ കൂടുതല്‍ കരുതുക.

മൂന്ന്‌…

ഭക്ഷണങ്ങളില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍ക്ക്‌ നല്ലത്‌ തന്നെ. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘ഡയാലില്‍ ഡൈസള്‍ഫൈഡ്‌’ എന്ന ഘടകമണ്‌ സന്ധിവാതത്തോട്‌ പൊരുതാന്‍ സഹായിക്കുന്നത്‌.

നാല്‌…

എല്ലിന്‍ സൂപ്പ്‌ കഴിക്കുന്നതും സന്ധിവാതമുള്ളവര്‍ക്ക്‌ നല്ലരീതിയില്‍ ഉപകരിക്കും. സന്ധികള്‍ക്ക്‌ ശക്തി പകരാനാണ്‌ ഇത്‌ സഹായിക്കുക. എല്ലില്‍ നിന്ന്‌ ലഭിക്കുന്ന ‘പ്രോലിന്‍’, ‘ഗ്ലൈസിന്‍’ എന്നീ പദാര്‍ത്ഥങ്ങള്‍ നശിച്ച കലകളെ വീണ്ടും ഏകോപിപ്പിക്കാന്‍ സഹായിക്കുന്നു.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments