HomeWorld NewsGulfഖത്തറിൽ പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷൻ സൗജന്യമായി നൽകും !

ഖത്തറിൽ പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷൻ സൗജന്യമായി നൽകും !

 

ഖത്തറിൽ കൊവിഡ് വാക്സിന്റെ ആദ്യബാച്ച് 21ന് എത്തുമെന്ന് ഖത്തർ പ്രധാനമന്ത്രി. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ആരോഗ്യ മാനദണ്ഡങ്ങൾക്കനുസരിച്ച് വാക്സിൻ എല്ലാവർക്കും നൽകാൻ ആരോഗ്യമേഖലയ്ക്ക് നിർദേശം നൽകിയതായും പ്രധാനമന്ത്രി ശനിയാഴ്ച്ച വ്യക്തമാക്കി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള ഖത്തറിന്റെ പദ്ധതികൾ വിജയകരമായതിലുള്ള അഭിമാനവും അദ്ദേഹം ഇതോടെ പങ്കുവെച്ചിട്ടുണ്ട്.

ഫാർമസ്യൂട്ടിക്കൽ കമ്പനി ഫൈസറുമായി ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള കൊവിഡ് വാക്സിന്റെ ആദ്യ ബാച്ചാണ് ഡിസംബർ അവസാനിക്കുന്നതിന് മുമ്പായി രാജ്യത്തേക്ക് എത്തുന്നത്. പ്രവാസികൾക്കും കൊവിഡ് വാക്സിൻ സൌജന്യമായിത്തന്നെ വാക്സിൻ ലഭ്യമാക്കുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. എന്നാൽ വാക്സിൻ എല്ലാവരും എടുക്കണമെന്ന് നിർബന്ധമാക്കില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments