“പെണ്ണുങ്ങൾ ഒന്നിൽകൂടുതൽ കെട്ടിയാൽ എയ്ഡ്‌സ് വരും “: ആരാധകന്റെ കണ്ടുപിടുത്തത്തിന് കിടിലൻ മറുപടി നൽകി നടി അനുമോൾ !

14

അടുത്തിടെ ആരാധകർ ഏറ്റെടുത്ത നല്ല ചിത്രങ്ങളിലൊന്നാണ് ബിരിയാണി. ബിരിയാണിയിലെ ഏറ്റവും ശ്രദ്ധേയമായൊരു രംഗം പങ്കുവെച്ചതിനൊപ്പം സിനിമ ഇപ്പോള്‍ പ്രദര്‍ശനം നടത്തുന്നുണ്ടെന്ന കാര്യം കൂടി അനുമോള്‍ ക്യാപ്ഷനില്‍ സൂചിപ്പിച്ചിരുന്നു. ഈ വിഡോയ്ക്ക് താഴെ ഒരാള്‍ മോശം കമന്റുമായി എത്തിയെങ്കിലും കിടിലന്‍ മറുപടിയാണ് നടി കൊടുത്തിരിക്കുന്നത്.

സിനിമയില്‍ ആണുങ്ങള്‍ക്ക് നാല് പേരെ കെട്ടാമല്ലോ പിന്നെ സ്ത്രീകള്‍ക്ക് എന്ത് കൊണ്ട് കെട്ടാന്‍ പറ്റുന്നില്ല എന്ന് കനി കുസൃതി ചോദിക്കുന്ന രംഗമാണ് അനു ഷെയര്‍ ചെയ്തിരുന്നത്. ഇത് കണ്ട് ഒരു ആരാധകന്‍ പെണ്ണുങ്ങള്‍ ഒന്നില്‍ കൂടുതല്‍ കെട്ടിയാല്‍ എയ്ഡ്‌സ് വരും അനുമോളെ, സയന്‍സ് ആണെന്ന് കമന്റിട്ടു. തൊട്ട് പിന്നാലെ ‘ഓഹോ ആ സയന്‍സ് ആണുങ്ങള്‍ക്കില്ലേ’ എന്നുള്ള മറുചോദ്യം അനു ചോദിച്ചു. അനുമോളുടെ മറുപടിി ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.