HomeWorld NewsGulfയു.എ.ഇ എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇനി മലയാളത്തിലും ! രണ്ടു ഭാഷകൾ സ്ഥാനം നേടുന്ന ഏക...

യു.എ.ഇ എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇനി മലയാളത്തിലും ! രണ്ടു ഭാഷകൾ സ്ഥാനം നേടുന്ന ഏക രാജ്യമായി ഇന്ത്യ

ശ്രീലങ്കൻ(സിംഹള), മലയാളം, ഇന്തോനേഷ്യൻ, ബംഗാളി, പാഷ്ടോ എന്നീ അഞ്ച് പുതിയ ഭാഷകൾ ചേർത്തുകൊണ്ട് എമിറേറ്റ്സ് ന്യൂസ് ഏജൻസി, WAM, അതിന്റെ വാർത്താ സേവനങ്ങളുടെ വ്യാപ്തി വിപുലീകരിച്ചു, ഇതോടെ ഈ ഭാഷകൾ സംസാരിക്കുന്ന 551 ദശലക്ഷം ആളുകൾക്ക് കൂടി WAM സേവനം ഇനി ലഭിക്കും.മലയാളം കൂടി ഉള്‍പ്പെടുത്തിയതോടെ വാമില്‍ ഒന്നിലേറെ ഭാഷകള്‍ ഉള്ള ഏകരാജ്യമായി ഇന്ത്യ മാറി. ഹിന്ദി നേരത്തെ തന്നെ വാമില്‍ ഇടം പിടിച്ചിരുന്നു.

യുഎഇയുടെ മാധ്യമ മേഖല വികസിപ്പിക്കാനും ശേഷി കൂട്ടാനുമുള്ള നാഷണല്‍ മീഡിയ കൗൺസില്‍, NMC, യുടെ കാഴ്ചപ്പാടനുസരിച്ച്, വാർത്താ സേവന വികസന പദ്ധതി നടപ്പിലാക്കാനുള്ള WAM ന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഭാഷകൾ ചേർക്കുന്നത്.
‌ഈ അഞ്ച് പുതിയ ഭാഷകൾ‌ കൂടി ഇപ്പോഴുള്ള 13 ഭാഷകളോട് ചേരുന്നതുവഴി, ലോകമെമ്പാടും എത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ യു‌എഇയുടെ സന്ദേശത്തെ കൂടുതല്‍ പ്രചരിപ്പിക്കുക, വിവിധ രാജ്യക്കാരും മതങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ അന്താരാഷ്ട്ര മാതൃകയായി അതിന്റെ വിശിഷ്ട ആഗോള പദവി നിലനിർത്തുകയും ചെയ്യുക, എന്നതാണ് വാർത്താ ഏജൻസി ലക്ഷ്യമിടുന്നത്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ലോകം അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങളില്‍ “അറിവ് പരിരക്ഷിക്കുകയും തെറ്റായ വാർത്തകളോട് പോരാടുകയും ചെയ്യേണ്ടതുണ്ട്, അതിനാലാണ് WAM ന്റെ വാർത്താ സേവനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നത്”. NMC ചെയർമാൻ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments