HomeUncategorizedജീവനക്കാരുടെ അവധി ദിനങ്ങള്‍ വര്‍ധിപ്പിച്ച് ദുബൈ സര്‍ക്കാര്‍; പ്രവാസികൾക്ക് ആശ്വാസം

ജീവനക്കാരുടെ അവധി ദിനങ്ങള്‍ വര്‍ധിപ്പിച്ച് ദുബൈ സര്‍ക്കാര്‍; പ്രവാസികൾക്ക് ആശ്വാസം

അവധിദിനങ്ങള്‍ വര്‍ധിപ്പിച്ച് ദുബൈ സര്‍ക്കാര്‍. മാനവ വിഭവ ശേഷി വകുപ്പിന്റെ പുതിയ നിയമം അനുസരിച്ചാണ് ദുബൈയിലെ വാര്‍ഷിക അവധിദിനങ്ങള്‍ വര്‍ധിപ്പിച്ചത്. ഇതുപ്രകാരം എല്ലാ വിഭാഗത്തിലും പെട്ട സര്‍ക്കാര്‍ ജീവനക്കാരുടേയും അവധിദിനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച പുതിയ പ്രഖ്യാപനമുണ്ടായത്. പുതിയ നിയമ പ്രകാരം എട്ടാം ഗ്രേഡിലുള്ള ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 25 പെയ്ഡ് അവധിദിനങ്ങള്‍ ലഭിക്കും. നേരത്തേ ഇത് 22 ആയിരുന്നു. ഏഴാം ഗ്രേഡിലുള്ള ജീവനക്കാര്‍ക്ക് വാര്‍ഷിക അവധിദിനങ്ങള്‍ പതിനഞ്ചില്‍ നിന്നും 18 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ ട്രാവല്‍ അലവന്‍സിലും പരിഷ്‌കരണം നടത്തിയിട്ടുണ്ട്. ഇതുവരെ ജീവനക്കാരുടെ കുടുംബാംഗങ്ങളില്‍ 18 വയസ് വരെയുള്ളവര്‍ക്കായിരുന്നു ട്രാവല്‍ അലവന്‍സ് ലഭിച്ചിരുന്നത്. പുതിയ നിയമപ്രകാരം ഇത് 21 വയസാക്കി നിജപ്പെടുത്തി. പ്രവാസി ജീവനക്കാരുടെ കുടുംബാംഗങ്ങളില്‍ 21 വയസിന് താഴെയുള്ള മൂന്ന് കുട്ടികള്‍ക്ക് ട്രാവല്‍ അലവന്‍സ് ലഭിക്കും. ആഴ്ചയില്‍ 40 മണിക്കൂര്‍ നിര്‍ബന്ധമായും ജോലി ചെയ്യണമെന്ന നിയമത്തിലും മാറ്റം വരുത്തി. ഓവര്‍ടൈം ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവസരവുമൊരുക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments