HomeWorld NewsGulfസോഷ്യൽമീഡിയ വഴി ഇക്കാര്യങ്ങൾ ചെയ്യരുത്; 10 ലക്ഷം ദിര്‍ഹം പിഴയും തടവും ശിക്ഷ; മുന്നറിയിപ്പുമായി അബുദാബി...

സോഷ്യൽമീഡിയ വഴി ഇക്കാര്യങ്ങൾ ചെയ്യരുത്; 10 ലക്ഷം ദിര്‍ഹം പിഴയും തടവും ശിക്ഷ; മുന്നറിയിപ്പുമായി അബുദാബി പബ്ലിക് പ്രോസിക്യൂഷൻ !

സോഷ്യൽ മീഡിയ വഴിയുള്ള സാമ്ബത്തിക തട്ടിപ്പുകള്‍ക്കെതിരെ അബൂദബി പബ്ലിക് പ്രോസിക്യൂഷന്‍ രംഗത്ത്. സംശയകരമായ ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവരം അധികൃതരെ അറിയിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പ് 10 ലക്ഷം ദിര്‍ഹം പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. അമിത ലാഭം വാഗ്ദാനം ചെയ്യുന്ന പദ്ധതികളില്‍ ആകൃഷ്ടരായി നിരവധി പേര്‍ക്ക് പണം നഷ്ടമായതായി അധികൃതര്‍ അറിയിച്ചു. സമൂഹ മാധ്യമ ഉപയോക്താക്കള്‍ ജാഗ്രതപാലിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സാങ്കേതികവിദ്യയിലധിഷ്ഠിതമായ സാമ്ബത്തിക തട്ടിപ്പ് ജയില്‍ ശിക്ഷക്കൊപ്പം കുറഞ്ഞത് രണ്ടരലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments