പാചകത്തിന് അലുമിനിയം ഫോയിൽ ഉപയോഗിക്കരുത്; കാരണം അറിയാമോ ? സർക്കാരിന്റെ ഈ നിർദേശം കർശനമായി പാലിക്കുക

57

പാചകത്തിന് അലുമിനിയം ഫോയില്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍. ഇറച്ചിയും മറ്റും അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഓവനില്‍ വെക്കരുതെന്ന് വടക്കന്‍ ബാത്തിന നഗരസഭ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. ചൂടാകുമ്പോള്‍ ഇതില്‍നിന്ന് പുറത്തുവരുന്ന അലുമിനിയം ഭക്ഷണവസ്തുക്കളില്‍ കലരും. പാചകത്തിന് നാരങ്ങയോ വിനാഗിരിയോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഈ അലുമിനിയവുമായി പ്രതിപ്രവര്‍ത്തിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന് വഴിയൊരുക്കുകയും ചെയ്യും. അലുമിനിയം ഫോയിലിന് പകരം ചൂടിനെ പ്രതിരോധിക്കുന്ന കുക്കിങ് ബാഗുകളോ കട്ടിയുള്ള പച്ചക്കറികളുടെ ഇലകളടക്കം പ്രകൃതിദത്തമാര്‍ഗങ്ങളോ ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആരോഗ്യത്തിന് ദോഷകരമാണ് എന്നതിനാലാണ് ഈ നിര്‍ദേശം.