ദുബായില്‍ ഇനി അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ കിടിലൻ പണികിട്ടും; പുതിയ നിയമം ഇങ്ങനെ

ഇനി അനുവാദമില്ലാതെ മറ്റാരുടെയെങ്കിലും ചിത്രമോ ദൃശ്യങ്ങളോ പകര്‍ത്താമെന്ന് കരുതണ്ട. ഇങ്ങനെ ചെയ്യുന്നവരില്‍ നിന്ന് 500,000 ദിര്‍ഹം വരെ പിഴ ഈടാക്കുകയും, ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യും. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ ഓഫീസിനുള്ളില്‍ യുവാവ് കരയുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയും ചെയ്‌തു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയുള്ള ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തക്കതായ നടപടിയെടുക്കുമെന്നും. പ്രതികളില്‍ നിന്ന് 500,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി