HomeHealth Newsകാർ സ്റ്റാർട്ട് ആക്കിയ ഉടൻ എസി ഓൺ ചെയ്യരുത് ! അനുഭവം വായിക്കാം

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ എസി ഓൺ ചെയ്യരുത് ! അനുഭവം വായിക്കാം

പൊള്ളുന്ന ചൂടിൽ കാറിൽ എസിയില്ലാതെ സഞ്ചരിക്കാനാകില്ല. വേനൽക്കാലമായാലും മഴക്കാലമായാലും എസി നിർബന്ധമായിരിക്കുകയാണ് നമുക്ക്. പലരും കാറിൽ കയറി സ്റ്റാർട്ട് ചെയ്താലുടൻ ഏസി ഓൺ ചെയ്യാറുണ്ട്. എന്നാലിത് ശരീരത്തിന് എത്രമാത്രം ദോഷകരമാണെന്നറിയാമോ? കാറിനെ ഡാഷ് ബോർഡ്, എയർ ഫ്രഷ്നെർ, സീറ്റ് എന്നിവയിൽ നിന്നും പുറപ്പെടുന്ന ബെൻസയ്ൻ എന്ന വാതകം മാരകമായ ക്യാൻസർ രോഗത്തിന് കാരണമാകുന്നതാണ്. കാറിന്റെ ഉള്ളിലെ പ്ലസ്റ്റിക് ഉപരിതലങ്ങളാണ് ഇതിലെ വില്ലൻ. കാർ സ്റ്റാർട്ട് ചെയ്ത ശേഷം ഗ്ലാസ്സുകൾ താഴ്ത്തി അൽപനേരം ഓടിച്ച് കാറിന്റെ ഉള്ളിലെ വായു മുഴുവൻ പുറത്ത് കളഞ്ഞ ശേഷം വേണം എസി ഓൺ ചെയ്യാൻ. 50ml/sq ft ബെൻസയ്ൻ ആരോഗ്യത്തിനു ഹാനികരമല്ല. എന്നാൽ, അടച്ചിട്ട കാറിന്റെ ഉള്ളിലെ ഈ വാതകത്തിന്റെ അളവ് 400 മുതൽ 700 ml വരെയാകാൻ സാധ്യതയുണ്ട്. വെയിലത്ത് നിർത്തിയിട്ട കാറിന്റെയുള്ളിൽ ഇതിന്റെ അളവ് 2000 മുതൽ 4000 വരെ ഉയരാനും സാധ്യതയുണ്ട്. അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളം വരും ഇത്. വേനൽക്കാലത്ത് കാറിൽ കയറിയ ഉടൻ എസി ഇടാറുണ്ട്. ഇവർ ഈ കൂടിയ അളവിലുള്ള ബെൻസയ്ൻ ശ്വസിക്കാൻ ഇടയാകുന്നു. ഇത് നമ്മുടെ കരളിന്റെയും വൃക്കകളെയും സാരമായി ബാധിക്കുന്നു. ചികിൽസിച്ചാൽ പോലും ഈ വിഷവാതകത്തെ നമ്മുടെ ശരീരത്തിൽ നിന്നും പുറത്താക്കാൻ ബുദ്ധിമുട്ടാണെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലുകൾക്കും ദോഷകരമാണീ വാതകം. രക്തത്തിൽ വെളുത്ത രക്താണുക്കൾ കുറയാനും ഇത് ഇടയാക്കുന്നു. അതുകൊണ്ട് അടുത്ത തവണ കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉടൻ തന്നെ ഏസിയിൽ വിരലമർത്താതെ, ഗ്ലാസ്സുകൾ താഴ്ത്തി അല്പസമയം ഓടിയശേഷം മാത്രം എസി ഓൺ ആക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments