HomeHealth Newsഇങ്ങനെ തിളപ്പിക്കരുതേ !! പാൽ വിഷമായി മാറും !

ഇങ്ങനെ തിളപ്പിക്കരുതേ !! പാൽ വിഷമായി മാറും !

 

ചെറു ഹോട്ടലുകളിലും ടീ ഷോപ്പിലുമൊക്കെ നാം ചായ കുടിക്കാൻ കയറുമ്പോൾ പാൽ തിളപ്പിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. സമോവറിന്റെ മുകളിൽ പാക്കറ് പാൽ അങ്ങിനെ വച്ചിരിക്കും. പ്ലാസ്റ്റിക് ഉരുകി വീഴും എന്ന അവസ്ഥ എത്തുമ്പോൾ മാത്രമാണ് അത് പൊട്ടിച്ചൊഴിക്കുക. അതുപോലെ വിവാഹത്തിനും മറ്റും ചെന്നാൽ ചായ എടുക്കുന്ന ചിലരെങ്കിലും പാൽ കവറുകൾ ഒന്നായി ഇട്ട് തിളപ്പിക്കുന്നത് കാണാറുണ്ട്. ഇത് പ്ലാസ്റ്റിക് കവർ പൊട്ടി വെള്ളത്തിലേക്ക് വീഴുകയാണ് പതിവ്. അറിവില്ലായ്മകൊണ്ടും നാമമാത്രമായ ലാഭത്തിനും വേണ്ടി ചെയ്യുന്ന ഈ പൊടിക്കൈ മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവയ്ക്കും എന്നറിയാമോ ?

 

 

 

ഫ്രീസറിൽ കട്ടിപിടിച്ചിരിക്കുന്ന പാൽപായ്ക്കറ്റിനെ ഒന്നു പരുവപ്പെടുത്തി യെടുക്കാനായാണ് ഈ ചൂടാക്കൽ. എന്നാൽ, ചൂടാകുന്ന പ്ലാസ്റ്റിക് കവറിൽനിന്ന് കാൻസറിനു കാരണമാകാവുന്ന രാസവസ്തുക്കൾ (കാർസിനോജനുകൾ) പാലിൽ കലരുന്നുണ്ട്. ഇത് ഉപയോഗിച്ചാൽ എന്താണ് ഉണ്ടാവുക എന്ന് പറയേണ്ടല്ലോ. ഇത് സ്ത്രീകളെയാണ് പ്രധാനമായും ബാധിക്കുക. സ്തനാർബുദത്തിന്റെ രീതിയിൽ. പ്ലാസ്റ്റിക്കില്‍ DEHP എന്ന ഒരുതരം താലേറ്റ് (Phthalate) അടങ്ങിയിട്ടുണ്ട്. താലേറ്റ് അല്ലെങ്കില്‍ താലേറ്റ് ഇസ്തെര്‍ പ്ലാസ്റ്റിക്കുകള്‍ ഈടുനില്‍ക്കാനും, സുതാര്യമാക്കാനും, വഴക്കമുള്ളതാക്കാനുമാണ് ഉപയോഗിക്കുന്നത്. മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന DEHP യ്ക്ക് പകരം പിന്നീട് DINP, DIDP തുടങ്ങിയ രണ്ടു പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി എങ്കിലും ഇവയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments