HomeWorld NewsGulfഗൾഫിൽ താമസിക്കുന്നവർക്ക് വരുന്ന ഈ 8 അസുഖങ്ങൾ അറിയുക ! പരിഹാര മാർഗങ്ങളും

ഗൾഫിൽ താമസിക്കുന്നവർക്ക് വരുന്ന ഈ 8 അസുഖങ്ങൾ അറിയുക ! പരിഹാര മാർഗങ്ങളും

നീണ്ട കാലത്തെ പ്രവാസ ജീവിതം, ടെൻഷൻ, വീട്ടുകാരെ പിരിഞ്ഞിരിക്കുന്ന വിഷമം, നാട്ടിലെ ഒരിക്കലും തീരാത്ത ബാധ്യതകൾ…. ഗൾഫ് മലയാളിയെ അലട്ടുന്ന പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. ഇത് അവന്റെ മാനസിക സംഘർഷം വർധിപ്പിക്കുക മാത്രമല്ല, അകാലത്തിൽ തന്നെ ഒരു രോഗിയാക്കി തീർക്കുകയും ചെയ്യുന്നു. ഗൾഫിൽ നിന്നും തിരിച്ചെത്തുന്നതിനു മുൻപ് തന്നെ അവൻ നിത്യരോഗിയായി മാറുന്നു. എന്താണ് ഇതിനൊരു പരിഹാരം? എങ്ങിനെയാണ് ഈ രോഗങ്ങളെ നിയന്ത്രിക്കുക? എന്തൊക്കെയാണ് ഗൾഫ് മലയാളികൾക്ക് വരാൻ സാധ്യതയുള്ള രോഗങ്ങൾ? അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിലെ പ്രൊഫസർ ഡോ . എൽഹാം ആബിദ് എൽ സഹീർ നടത്തിയ പഠനത്തിൽ കണ്ടെത്തിയ, പ്രവാസികളെ പിടികൂടുന്ന 8 പൊതുവായ രോഗങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും അറിയാം.

 

1. ഡീഹൈഡ്രേഷൻ: കടുത്തചൂടത്ത് പ്രവാസി ഏറ്റവും കൂടുതൽ അനുഭവിക്കുന്ന അവസ്ഥയാണിത്. കൂടിയ അളവിൽ ഇത് മരണത്തിനു വരെ കാരണമാകുന്നു. ധാരാളം വെള്ളം കുടിക്കുക മാത്രമാണ് ഇതിനു പ്രതിവിധി. അതിനു ഒരു മുടക്കവും വരുത്തരുത്. കാരണം, ഒരു പക്ഷെ ഡീഹൈഡ്രേഷൻ മാത്രമല്ല, കിഡ്‌നി സ്റ്റോൺ മുതലായ അസുഖങ്ങളും ഉണ്ടായേക്കാം.
2. സൂര്യാഘാതം: കടുത്ത ചൂടത്ത് പണിയെടുക്കേണ്ടി വരുന്ന പ്രവാസികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. കൂടുന്ന ശ്വാസഗതി, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക. അല്പ സമയം വീതമെങ്കിലും ശരീരത്തിന് തണൽ കൊടുത്തുള്ള വിശ്രമമാണ് ഇതിനൊരു പ്രതിവിധി.

 

3. ഫുഡ് പോയിസണിംഗ്: സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്ന മലയാളികൾ ആഴ്ചയിൽ ഒരുതവണ എങ്കിലും ഭക്ഷ്യ വിഷബാധ അനുഭവിക്കുന്നു എന്നാണ് കണക്ക്. തലേന്നുണ്ടാക്കുന്ന ഭക്ഷണം പിറ്റേദിവസം ജോലിക്കു കൊണ്ടുപോകേണ്ടി വരുന്നതിന്റെ ഫലമാണിത്. പക്ഷെ പ്രവാസികൾക്ക് വേറെ നിവൃത്തി ഇല്ല. അതുകൊണ്ട് പരമാവധി ഭക്ഷണം ചൂടാക്കി കൊണ്ടുപോകാൻ ശ്രദ്ധിക്കുക. ജോലി സ്ഥലത്തത്തെ ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുക.

 

4. കണ്ണിനുണ്ടാകുന്ന അസുഖങ്ങൾ: കൊടും ചൂടും പൊടിയും കണ്ണിനു നൽകുന്ന അസുഖങ്ങൾ ചില്ലറയല്ല. കണ്ണിൽ ചൊറിച്ചിലും അണുബാധയും പ്രവാസികളിൽ സാധാരണയാണ്. പുറത്തിറങ്ങുമ്പോൾ കൂളിങ് ഗ്ലാസ്സ് ശീലമാക്കുക.

 

5. സ്‌കിൻ ക്യാൻസർ: കൂടുതൽ ചൂടേൽക്കുന്ന ജോലിക്കാരിൽ കണ്ടു വരുന്നു. കാല ക്രമേണ മാത്രമേ പക്ഷെ ഇതു പുറത്ത് വരൂ. പുറത്തിറങ്ങുമ്പോൾ സൺ ക്രീം ഉപയോഗിക്കുക, ചൂട് കൂടുതലുള്ള പീക് സമയങ്ങളിൽ സൂര്യനുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക ഇവയാണ് പ്രതിവിധികൾ.
6. കാലുകളിലെ ഫംഗൽ ബാധ: 99 ശതമാനം പ്രവാസികളും ഷൂസ് ധരിക്കുന്നവരാണ്. പുറത്ത് പണിയെടുക്കുന്നവർ പ്രത്യേകിച്ചും. കൊടും ചൂടത്ത് ഷൂ ഉപയോഗിക്കുന്നത് കാലിൽ ഫംഗൽ ബാധ ഉണ്ടാക്കുന്നു. ഷൂ ഉപയോഗിക്കുമ്പോൾ നിർബന്ധമായും സോക്സ് ധരിക്കണം. എല്ലാ ദിവസവും സോക്സ് മാറുകയും വേണം.
7. ഹൃരോഗങ്ങൾ: ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ കൂടുകയാണ്. ഒരുലക്ഷം പ്രവാസികളിൽ 308 പേരാണ് ഓരോ വർഷവും ഹൃദയ രോഗം മൂലം മരിക്കുന്നത്. ദുബായിൽ ആകെ മരിക്കുന്നവരിൽ 29 ശതമാനവും അറ്റാക് മൂലമാണ്. അതിൽ ഏറെയും പ്രവാസികളും. ഭക്ഷണം, വ്യായാമം ഇവ എന്തുവന്നാലും ശ്രദ്ധിക്കുക. ജോലി കഴിഞ്ഞു നടക്കാവുന്ന ദൂരമാണെങ്കിൽ പതിയെ നടന്നു റൂമിൽ വരാമല്ലോ. അതുപോലെ കൊഴുപ്പു കുറഞ്ഞ ഭക്ഷണം ഉപയോഗിക്കുക. ചിക്കൻ, മട്ടൻ തുടങ്ങിയവ ആഴ്ചയിൽ ഒന്നാക്കിയെങ്കിലും ചുരുക്കുക.
8. ശ്വാസകോശ രോഗങ്ങൾ: മറ്റൊരു പ്രധാന അസുഖമാണ് ശ്വാസകോശ രോഗങ്ങൾ. ആസ്മ, ബ്രോങ്കൈറ്റിസ് മുതലായവ ഗൾഫ് മലയാളികളിൽ കൂടി വരികയാണ്. പൊടി കൂടുതലുള്ള സാഹചര്യങ്ങളിൽ പണിയെടുക്കുന്ന സാധാരണ ആളുകളിലാണ് ഇവ കൂടുതൽ. ശ്വാസകോശ ക്യാൻസറും കണ്ടുവരുന്നു. പുകവലി പാടെ ഒഴിവാക്കുക. ഈ പൊടിയുടെ കൂടെ പുകയും വലിച്ചു കേറ്റുന്ന നിങ്ങളുടെ ശ്വാസകോശം നാളെ എങ്ങിനെയാവുമെന്നു ചിന്തിക്കുക. പൊടി അടിക്കേണ്ട സാഹചര്യത്തിൽ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക.

പ്രമേഹരോഗം വരാൻ സാധ്യതയുണ്ടോ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !

ഒമാനില്‍ കവർച്ചാ ശ്രമത്തിനിടെ തിരുവനന്തപുരം സ്വദേശിയെ കഴുത്തറുത്ത് കൊന്നു

പ്രവാസികൾ ശ്രദ്ധിക്കുക ! തിരിച്ചറിയൽ കാർഡില്ലാതെ ഇനി പുറത്തിറങ്ങരുത് !

ഭർത്താവ് സ്വന്തം ഭാര്യയിൽ നിന്നും കൊതിക്കുന്ന 7 കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments