HomeUncategorizedയുഎഇ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയനിരക്ക് 20 കടന്നു; പ്രവാസികൾക്ക് സുവർണ്ണാവസരം

യുഎഇ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയനിരക്ക് 20 കടന്നു; പ്രവാസികൾക്ക് സുവർണ്ണാവസരം

ചരിത്രത്തിലാദ്യമായി യുഎഇ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയനിരക്ക് 20 കടന്നു. ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക് ഒരു ദിര്‍ഹത്തിന് 20.05 രൂപയാണ്. ശമ്പളം ലഭിക്കുന്ന സമയത്തെ വിനിമയനിരക്കിലെ വര്‍ധന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും. കഴിഞ്ഞ ഏതാനും ആഴ്ചകളായി നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനംവരെ വര്‍ധനയുണ്ടായിട്ടുണ്ട്.

അസംസ്‌കൃതഎണ്ണ വിലയും നിലവിലെ ആഗോള രാഷ്ട്രീയസാഹചര്യങ്ങളും കണക്കിലെടുത്താല്‍ കുറച്ചുനാള്‍കൂടി ഈ സ്ഥിതി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അമേരിക്ക-ചൈന വ്യാപാരബന്ധത്തിലെ ഉലച്ചില്‍, ലിറയുടെ മൂല്യത്തിലുള്ള ഇടിവ്, അമേരിക്കയിലെ ബാങ്ക്പലിശ വര്‍ധന തുടങ്ങിയ ഘടകങ്ങളെല്ലാം ഇന്ത്യന്‍ രൂപയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്ക് കൂടിക്കൊണ്ടിരിക്കയായിരുന്നു. ജൂലായില്‍ ഒരു ദിര്‍ഹത്തിന് 18.60 രൂപ ആയിരുന്നു. ഓഗസ്റ്റ് പകുതിയോടെയാണ് 19 രൂപ കടന്നത്. പിന്നീട് നിരക്ക് താഴ്ന്നിട്ടില്ല. സെപ്റ്റംബര്‍ പകുതിയോടെ 19.75 എന്ന നിലയിലേക്ക് എത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments