HomeNewsVideo-Newsനൂറുകണക്കിന് ആളുകൾ നോക്കി നില്ക്കെ യുവതി തെരുവിൽ പ്രസവിച്ചു !- വീഡിയോ

നൂറുകണക്കിന് ആളുകൾ നോക്കി നില്ക്കെ യുവതി തെരുവിൽ പ്രസവിച്ചു !- വീഡിയോ

ബീജിംഗ് : പൊതുജനങ്ങളുടെ മുന്നിൽ തെരുവിൽ വച്ച് യുവതി പ്രസവിച്ചു. ആശുപത്രിയിൽ പോകാനായി എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന ഉണ്ടായതും ഉടൻ പ്രസവിച്ചതും. യുവതിയുടെ നിലവിളികേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുമ്പോഴേക്കും പ്രസവം നടന്നിരുന്നു.
ചൈനയിലെ ട്രോൺഗ്രൻ നഗരത്തിലാണ് സംഭവം ഉണ്ടായത്. ഇതിന്റെ വീഡിയോദൃശ്യം വൈറലാകുന്നു. ആയിരക്കണക്കിനുപേരാണ് ഇതിനകം വീഡിയോ കണ്ടത്. എന്നായിരുന്നു സംഭവം എന്ന് വ്യക്തമല്ല. വളരെ തിരക്കേറിയ റോഡിലായിരുന്നു സംഭവം നടന്നത്. യുവതിയുടെ അവസ്ഥ കണ്ട് ഓടിയെത്തിയ ഒരു വഴിപോക്കൻ തന്റെ കൈയിലുണ്ടായിരുന്ന തുണികൊണ്ട് ചുറ്റിപ്പിടിച്ചത് മാത്രമായിരുന്നു മറ. കുഞ്ഞിന്റെ കരച്ചിലും യുവതിയെ സഹായിക്കാനായി ഓടിയെത്തിയ നഴ്സ് പൊക്കിൾക്കൊടി മുറിക്കാൻ കത്രിക ആവശ്യപ്പെട്ട് വിളിച്ചുകൂവുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം. വഴിപോക്കരിൽ ഒരാളാണ് പ്രസവം പകർത്തി നെറ്റിലിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments