HomeNewsഈ ക്രൂരത എന്തിന്? വൃദ്ധ ദമ്പതികളെ നിര്‍ദ്ദയം മര്‍ദ്ദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഈ ക്രൂരത എന്തിന്? വൃദ്ധ ദമ്പതികളെ നിര്‍ദ്ദയം മര്‍ദ്ദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ചണ്ഡിഗഡ്: മൊബൈല്‍ ഷോപ്പില്‍ വൃദ്ധ ദമ്പതികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കടയിലുള്ള സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വൃദ്ധദമ്പതികളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടിട്ടും ആരും തടയാനെത്തിയില്ല. മദ്യപിച്ചെത്തിയ യുവാവ് വൃദ്ധയുടെ മുഖത്ത് പലവട്ടം ആഞ്ഞടിക്കുന്നുണ്ട്. ഭര്‍ത്താവിനെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണാം.

ചണ്ഡിഗഡിലെ സെക്ടര്‍ 18ലുള്ള മകന്റെ മൊബൈല്‍ ഷോപ്പിലാണ് ദമ്പതികള്‍ മര്‍ദ്ദനത്തിനിരയായത്. ഇവിടെ നിന്നും മൊബൈല്‍ വാങ്ങിയ യുവാവ് ഫോണിന് തകരാരുണ്ടെന്ന് പറഞ്ഞാണ് വഴക്കിട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു.

https://www.facebook.com/cnnibn/videos/10154398471024202/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments