HomeNewsLatest Newsഈ രാജ്യങ്ങളിൽ കൊറോണയ്ക്ക് എത്തിനോക്കാൻ പോലും പറ്റിയിട്ടില്ല ! കാരണം അറിയാമോ?

ഈ രാജ്യങ്ങളിൽ കൊറോണയ്ക്ക് എത്തിനോക്കാൻ പോലും പറ്റിയിട്ടില്ല ! കാരണം അറിയാമോ?

മഹാമാരി ആയി എത്തിയ കൊറോണയ്ക്കു മുന്നിൽ ലോകജനത പകച്ചു നിൽക്കുകയാണ്. ഇതിനകം നൂറ്റി എൺപതിലധികം രാജ്യങ്ങളിൽ ഈ രോഗത്തിൻറെ പിടിയിലമർന്നു കഴിഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് അതിവേഗം പടർന്നു കൊണ്ടിരിക്കുകയുമാണ്. ഇനിയും ഈ മഹാരോഗം എത്തിനോക്കാൻ മടിക്കുന്ന ചില രാജ്യങ്ങൾ ലോകത്തുണ്ട്.

സൊളോമൺ ദ്വീപുകൾ, വനോറ്റൗ, സമോവ, കിരിബാട്ടി, മൈക്രോനേഷ്യ, ടോംഗ, മാർഷൽ ദ്വീപുകൾ, ടുവാലു, നൗറ തുടങ്ങിയ പസഫിക് ദ്വീപ രാഷ്ട്രങ്ങളിൽ കൊവിഡ് ഇതുവരെയും എത്തിനോക്കിയിട്ടില്ല. അതുപോലെ തന്നെ വടക്കൻ കൊറിയ, യെമൻ, തുർക്ക്‌മെനിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളും നിലവിൽ വൈറസിന്റെ ഭീകരതയിൽ നിന്ന് പൂർണമായും മുക്തരാണ്.

എന്താണ് ഈ രാജ്യങ്ങൾ എത്ര സുരക്ഷിതം ആയിരിക്കുന്നത് എന്നല്ലേ? ഉത്തരം ലളിതമാണ്, അവരുടെ കർശന നിയന്ത്രണ നടപടികൾ തന്നെ. മേൽപ്പറഞ്ഞ രാജ്യങ്ങളിലേക്ക് എത്തുന്നതിനും തിരിച്ചു പോകുന്നതിനു കർശന നിയന്ത്രണങ്ങളുണ്ട്. കർശന നിയമങ്ങളും നിയന്ത്രണങ്ങളും ഈ രാജ്യത്തെ ഇത്തരമൊരു ദുരവസ്ഥയിൽ നിന്നും തടഞ്ഞുനിർത്തുന്നു. ഇതുവരെ കൊറോണ പടർന്ന രാജ്യങ്ങളുടെ കാര്യമെടുത്താൽ, അവർ കാണിച്ച അലംഭാവം തന്നെയാണ് രോഗം ഇത്രവേഗം പടർന്നുപിടിക്കാൻ കാരണമായത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments