HomeHealth Newsകാരണമില്ലാതെ ശരീരത്തിൽ ഈ അഞ്ചുസ്ഥലങ്ങളിൽ പെട്ടെന്ന് വേദന ഉണ്ടാകുന്നോ ? ശരീരം നിങ്ങളോട് ഇക്കാര്യങ്ങൾ പറയാൻ...

കാരണമില്ലാതെ ശരീരത്തിൽ ഈ അഞ്ചുസ്ഥലങ്ങളിൽ പെട്ടെന്ന് വേദന ഉണ്ടാകുന്നോ ? ശരീരം നിങ്ങളോട് ഇക്കാര്യങ്ങൾ പറയാൻ ശ്രമിക്കുകയാണ് !

ഒരുകാരണവുമില്ലാതെ ചിലപ്പോൾ ശരീരത്തിൽ ചില സഥലങ്ങളിൽ വേദന ഉണ്ടാകാറുണ്ട്. ഉടനെ മാറുന്നതിനാൽ മിക്കവാറും ആളുകൾ അത് വിട്ടുകളയുകയാണ് പതിവ്. എന്നാൽ അത് വെറുതെ ഉണ്ടാകുന്ന വേദനയല്ല. അതിലൂടെ ശരീരം നമ്മോട് എന്തോ പറയാൻ ശ്രമിക്കുകയാണ്. എന്തൊക്കെയാണ് ആ കാര്യങ്ങൾ എന്നു നോക്കാം:

ദിവസവും പുറംവേദന

ഓഫിസിൽ ഇരിക്കുമ്പോൾ ഇടയ്ക്ക് പുറത്ത് ഒരു വേദന. പെട്ടെന്നു മാറുകയും ചെയ്യും. അത് വെറുതെയല്ല. ഇരിക്കുന്ന പൊസിഷൻ ഇടയ്ക്കിടെ മാറാൻ ശരീരം നിങ്ങളെ ഓർമിപ്പിക്കുകയാണ്. ഒരേ ഇരിപ്പ് ഇരിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ ഒഴിവാക്കുകയാണ് ശരീരത്തിന്റെ ലക്‌ഷ്യം. ഇതിനു ചെയ്യാൻ പറ്റുന്ന ഒരു കാര്യം ഓഫീസിൽ നിങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങൾ ഒരു വസ്തു തന്നെ ക്രമീകരിക്കാതെ മേശയ്ക്കു ചുറ്റുമായി വയ്ക്കുക. അത് എടുക്കാനായി നിങ്ങൾ എപ്പോഴും അനങ്ങിക്കൊണ്ടിരിക്കും. ശരീരം റീലാക്സിഡ് ആകും.

ഒരുവശത്തെ വയറുവേദന

ഇത് സ്ത്രീകളെ സംബന്ധിക്കുന്ന കാര്യമാണ്. പീരിയഡ്‌സ് കഴിഞ്ഞ ഏകദേശം രണ്ടാഴ്ച കഴിയുമ്പോഴേക്കും വയറിന്റെ ഒരു വശത്ത് ഒരു കാരണവുമില്ലാതെ വേദന ഉണ്ടാകുന്നുണ്ടോ? മറ്റൊന്നുമല്ല, നിങ്ങളുടെ അടുത്ത അണ്ഡാഗമന ദിവസം അടുത്ത് എന്നു ശരീരം നിങ്ങളെ ഓർമിപ്പിക്കുകയാണ്.

ലൈംഗികബന്ധത്തിനിടെ വേദന

ലൂബ്രിക്കേഷൻ കുറയുന്നതുമൂലമുള്ള സാധാരണ വേദനയുടെ കാര്യമല്ല, മരിച്ച ലൈംഗിക ബന്ധത്തിന് ശേഷം പതിവായി ഒരേ സ്ഥലത്ത്, അതായത്, യോനിക്കുള്ളിലോ പുറത്തോ, ഉണ്ടാവുകയാണെങ്കിൽ സൂക്ഷിക്കണം. പുറത്തെ വേദന നിങ്ങളുടെ അടിവസ്ത്രത്തിന്റെ പ്രശ്നമാവാം. എന്നാൽ ഉള്ളിൽ വേദന ഉണ്ടാവുകയാണെങ്കിൽ അത് ഫൈബ്രോയ്ഡ് പോലെയുള്ള എന്തിന്റെയെയെങ്കിലും തുടക്കമാവാം.

മദ്യപാനശേഷമുള്ള തലവേദന

ഏറ്റവും കുറഞ്ഞ അളവിൽ മദ്യപിച്ച ശേഷവും പിറ്റേന്ന് ഉണരുമ്പോൾ തല വേദന ഉണ്ടാകുന്നവരുണ്ട്. അങ്ങനെയുള്ളവർ ഒരു കാര്യം മനസ്സിലാക്കുക. നിങ്ങൾക്ക് മദ്യം പറ്റിയതല്ല. നിങ്ങളുടെ ശരീരം വളരെ വേഗത്തിൽ മദ്യത്തോട് പ്രതികരിക്കുന്ന തരത്തിലുള്ളതാണ്. മദ്യപാനം മൂലമുള്ള അസുഖങ്ങൾ ഏറ്റവും എളുപ്പത്തിൽ നിങ്ങൾക്ക് പിടിപെടാൻ സാധ്യതയുണ്ട്.

വ്യായാമ ശേഷമുള്ള വേദന

ഇത് സാധാരണയാണ്. ചിലർക്ക് മസിലുകളും ജോയിന്റുകളിലുമൊക്കെ വേദന ഉണ്ടാകാറുണ്ട്. എന്നാൽ ഒരു പ്രത്യേക സ്ഥലത്തു അതി കഠിനമായ വേദന ഉണ്ടാവുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. കാരണം ആ ഭാഗത്തെ മസിലുകൾക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. സാധാരണ വേദനകൾ വിശ്രമിച്ചാൽ മാറുമെങ്കിലും ഇത്തരം വേദനകൾ മാറില്ല. അതിനാൽ ചികിത്സ ആവശ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments