‘ക്യാപ്സ്യൂള്‍’ എയര്‍ ആംബുലന്‍സ് സംവിധാനമൊരുക്കി അബുദാബി പോലീസ്. രോഗിയുടെ സുരക്ഷക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈമാനികര്‍ക്കും രോഗബാധയുടെ ആശങ്കയില്ലാതെ പ്രവര്‍ത്തിക്കാം എന്നാണ് ഈ ഐസൊലേഷന്‍ ക്യാപ്സ്യൂളിന്റെ പ്രത്യേകയെന്ന് അബൂദബി പൊലീസിന്റെ എവിയേഷന്‍ മെഡിസിന് സ്പെഷ്യലിസ്റ്റ് മേജര്‍ അലി സെയ്ഫ് ആല് ദൊഹൂരി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാന്‍ യു എ ഇ നടപ്പാക്കുന്ന സുരക്ഷ സംവിധാനങ്ങളിലൊന്നാണ് ഐസൊലേഷന്‍ ക്യാപ്സൂള്‍. ഗള്‍ഫ് മേഖലയില്‍ ആദ്യമാണ് ഇത്തരമൊരു സംവിധാനമെന്ന് അബൂദബി പൊലീസ് ഏവിയേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ പൈലറ്റ് ഇബ്റാഹിം ഹസന് അല്‍ ബലൂഷി ചൂണ്ടിക്കാട്ടി.
നൂതന ‘ക്യാപ്സ്യൂള്‍’ എയര്‍ ആംബുലന്‍സ് ടെക്നോളജിയുമായി അബുദാബി പോലീസ്; ഇനി രോഗബാധയുടെ ആശങ്കയില്ലാതെ ചികിൽസിക്കാം
RELATED ARTICLES