HomeNewsVideo-Newsശ്വസിക്കുന്ന ഭൂമി ! ഇതാ ഒരു അത്ഭുത വീഡിയോ !

ശ്വസിക്കുന്ന ഭൂമി ! ഇതാ ഒരു അത്ഭുത വീഡിയോ !

നോവ സ്‌കോട്ട: ശ്വസിക്കുന്ന ഭൂമിയെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഈ വീഡിയോ ഒന്നു കണ്ടു നോക്കു. കണ്ടാല്‍ എല്ലാ സംശയങ്ങളും മാറിക്കിട്ടും. കഴിഞ്ഞ ചില ദിവസങ്ങളായി ലോകമെമ്പാടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോയാണിത്‌. കാനഡയിലെ നോവ് സ്‌കോട്ടിയയിലുള്ള ആപ്പിള്‍ നദിക്ക് സമീപമുള്ള കരപ്രദേശത്താണ് ഭൂമി ശ്വസിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന അത്യപൂര്‍വ ദൃശ്യങ്ങളുള്ളത്.
ഹാലോവന്‍ ഡേയുടെ ഭാഗമായി നദിക്ക് സമീപം നടന്ന ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഇടയില്‍ ബ്രിയാന്‍ നട്ടല്‍ എന്ന യുവാവാണ് ഈ പ്രതിഭാസം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ബ്രിയാന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ശ്വസിക്കുമ്പോള്‍ മനുഷ്യന്റെ ശരീരത്തിന് സംഭവിക്കുന്നതു പോലെ ഭൂമിയുടെ പ്രതലം ഉയര്‍ന്ന് താഴുന്നത് വ്യക്തമായി കാണാം. ഈ വീഡിയോയുടെ രഹസ്യവും പിന്നീട് പുറത്തുവന്നു. ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ കാറ്റു വീശുമ്പോഴാണ് നദിക്കരയില്‍ ഇത്തരമൊരു പ്രതിഭാസം പ്രത്യക്ഷപ്പെടുന്നതെന്ന് കണ്ടെത്തി. കൃത്യമായി പറഞ്ഞാല്‍ പ്രദേശത്തുള്ള മരങ്ങളാണ് ഭൂമിയുടെ ഈ “ശ്വസനത്തിനു” കാരണം. മണ്ണിന് അധികം താഴെയല്ലാതെ പ്രദേശത്തെ മരങ്ങളുടെ വേരുകള്‍ പടര്‍ന്നുകിടക്കുകയാണ്. കാറ്റടിക്കുമ്പോൾ മരങ്ങള്‍ക്ക് ചലനം സംഭവിക്കുകയും, നദിക്കരയിലെ ഇളകിയ മണ്ണിന് അടിയില്‍ പടര്‍ന്ന് കിടക്കുന്ന വേരുകള്‍ ഒപ്പം ചലിക്കുകയും ചെയ്യുന്നു. കാറ്റിന്റെ ശക്തിയില്‍ വളഞ്ഞ്, പിന്നീട് പഴയ രീതിയിലേക്ക് മരങ്ങള്‍ എത്തുമ്പോഴാണ് ഭൂമിയുടെ ഉപരിതലത്തിന് ചലനം സംഭവിക്കുന്നതായി തോന്നുക. ഇത് തുടര്‍ച്ചയായി സംഭവിക്കുമ്പോര്‍ ഒറ്റ നോട്ടത്തില്‍ ഭൂമി ശ്വസിക്കുകയാണെന്നേ കാഴ്ചക്കാരന് തോന്നൂ. ഏതായാലും ഭൂമിയുടെ ഈ ശ്വസനം കാണാൻ ഇപ്പോൾ ആളുകളുടെ ഒരു പ്രവാഹം തന്നെയാണ് ഈ പ്രദേശത്ത്.

video courtesy: https://youtu.be/njTmKCPEXwY

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments