HomeHealth Newsലുലുവിൽ ‘ചക്കക്കുരു’ കിലോ 3500 രൂപ; ഈ ചക്കക്കുരു കഴിച്ചാൽ ക്യാൻസർ വരില്ല: സംഭവം എന്താണെന്ന്...

ലുലുവിൽ ‘ചക്കക്കുരു’ കിലോ 3500 രൂപ; ഈ ചക്കക്കുരു കഴിച്ചാൽ ക്യാൻസർ വരില്ല: സംഭവം എന്താണെന്ന് അറിയണോ ?

ചക്കയുടെ സീസൺ തുടങ്ങിയാൽ മലയാളിയുടെ പ്രിയ വിഭവങ്ങളിൽ ഒന്നായി ചക്കക്കുരു മാറുന്ന കാലം മലയാളികൾക്ക് അന്യം നിന്ന് പോയിരിക്കുന്നു. ഏറെ പോഷകസമ്പുഷ്ടമായ ഈ വിഭവം ഇപ്പോൾ കടയിൽ നിന്നും കാശു കൊടുത്ത് വാങ്ങേണ്ട ദുരവസ്ഥയാണ് മലയാളികൾക്ക്. ഈ അവസ്ഥയിലാണ് ലുലുവിൽ ‘ചക്കക്കുരു’ കിലോ 3500 രൂപ എന്ന വാർത്ത ചിത്രം സഹിതം പ്രചരിക്കുന്നത്. പരിശോധിച്ചപ്പോൾ സംഭവം ശരിയാണ്. കാഴ്ചയിൽ തനി ചക്കക്കുരു , എന്നാൽ ബ്രസീൽ നട്ട് ആണ് വിഭവം.

Also read: ഇനി ഷോക്ക് പേടിക്കേണ്ട: വൈദ്യുതാഘാതത്തെ തോൽപ്പിച്ച് ഇടുക്കിക്കാരന്റെ കണ്ടുപിടുത്തം വൈറലാകുന്നു

കാഴ്ചയിലെ സാമ്യം ഒഴിവാക്കിയാല്‍ ബ്രസീല്‍ നട്ടിന് ചക്കകുരുവുമായി ഒരു ബന്ധവുമില്ല.രുചിയിലും ഗുണത്തിലും വ്യത്യസ്തൻ. വിലകെട്ടലാണ് ബോധം പോകുക. കിലോക്ക് 3000 മുതൽ 3500 രൂപ വരെ വരും. സൗത്ത് അമേരിക്കയില്‍ വിപുലമായി കൃഷി ചെയ്യപ്പെടുന്ന ഒരിനം മരത്തില്‍ നിന്നാണ് ബ്രസീല്‍ നട്ട് കേരളത്തിലെ വിപണികളിൽ എത്തുന്നത്. എന്തുകൊണ്ടാണ് ഈ നട്ട് ഇത്ര പ്രശസ്തം എന്നറിയോ? സെലെനിയം ധാരാളമായി അടങ്ങിയ ബ്രസീല്‍ നട്ടിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

ബ്രസീല്‍ നട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കാന്‍സര്‍ തടയുന്നതിന് സഹായിക്കും.കുടുക്കയുടെ ആകൃതിയിൽ ഉള്ളതും തേങ്ങാ പോലെ കട്ടിയുള്ളതുമായ തോടിനുള്ളില്‍ ത്രികോണാകൃതിയില്‍ നിരവധി പരിപ്പ് ഉണ്ടാകും.ഇത് പാകമാകുമ്പോൾ താനേ പൊട്ടിയാണ് നട്ടുകൾ പുറത്ത് വരുന്നത്.

നാരുകള്‍, പ്രോട്ടീന്‍ നിരവധി വൈറ്റമിന്‍ എന്നിവയുടെ സമ്പന്ന കലവറയാണ് ബ്രസീല്‍നട്ട്. തിയാമിന്‍, മഗ്‌നീനീഷ്യം,സെലേനിയം,ഫോസ്ഫറസ്, സിങ്ക്,മാഗനീസ്, വിറ്റാമിന്‍ ഇ, ഒമേഗാ 6 ഫാറ്റി ആസിഡുകള്‍ എന്നിവ ഇവയില്‍ ചിലത് മാത്രം.
പ്രായമായവർക്കും ഗര്‍ഭിണികള്‍ക്കും വരെ നല്ലതാണ് ബ്രസീല്‍ നട്ട്. ഇതില്‍ നിന്ന് എണ്ണയും എടുക്കാറുണ്ട്. അമിതവണ്ണം കുറയ്ക്കാനും ഇത് നല്ലതാണ്. വില അധികമായതിനാല്‍ 100 ഗ്രാം വെച്ച് വാങ്ങി ഉപയോഗിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments