ഇന്ത്യയിൽ ആദ്യമായി സ്മാർട്ട് റിങ് അവതരിപ്പിച്ച് ബോട്ട്; ഈ മോതിരത്തിൽ കേട്ടാൽ അന്തംവിടുന്ന ഫീച്ചറുകൾ !

3

ഇന്ത്യയിൽ ആദ്യമായി സ്മാര്‍ട്ട് മോതിരം അവതരിപ്പിച്ച്‌ ബോട്ട്. ഭാരം കുറഞ്ഞതും ദീര്‍ഘനേരം ധരിക്കാവുന്നതുമായ ഈ സ്മാര്‍ട്ട് റിങ്ങിനു സ്മാര്‍ട്ട് റിങ് എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്ന് വലുപ്പങ്ങളിലാണ് മോതിരം ലഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ വിരലിന്റെ വലിപ്പം അനുസരിച്ച്‌ ഇതില്‍ നിന്നും തിരഞ്ഞെടുക്കാം. 17.40 എംഎം, 19.15 എംഎം, 20.85 എംഎം എന്നിവയാണ് ഈ മോതിരത്തിന്റെ സൈസ് ഓപ്ഷനുകള്‍. ബോട്ട് സ്മാര്‍ട്ട് റിങ് നിങ്ങളുടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ (SpO2) അളവ്, ഉറക്കം, ശരീരത്തിന്റെ താപനില എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ആരോഗ്യകാര്യങ്ങള്‍ നിരീക്ഷിക്കുന്നു. ബോട്ട് റിങ് ആപ്പ് ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് ഇവയെല്ലാം ട്രാക്ക് ചെയ്യാന്‍ സാധിക്കും.

മൂന്ന് വലുപ്പങ്ങളിലാണ് മോതിരം ലഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ വിരലിന്റെ വലിപ്പം അനുസരിച്ച്‌ ഇതില്‍ നിന്നും തിരഞ്ഞെടുക്കാം. 17.40 എംഎം, 19.15 എംഎം, 20.85 എംഎം എന്നിവയാണ് ഈ മോതിരത്തിന്റെ സൈസ് ഓപ്ഷനുകള്‍. ബോട്ട് സ്മാര്‍ട്ട് റിങ് നിങ്ങളുടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ (SpO2) അളവ്, ഉറക്കം, ശരീരത്തിന്റെ താപനില എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ആരോഗ്യകാര്യങ്ങള്‍ നിരീക്ഷിക്കുന്നു. ബോട്ട് റിങ് ആപ്പ് ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് ഇവയെല്ലാം ട്രാക്ക് ചെയ്യാന്‍ സാധിക്കും. അതുപോലെ, റീല്‍സ് കാണുമ്ബോള്‍ അടുത്തത് തിരഞ്ഞെടുക്കാനായി മോതിരം സൈ്വപ്പ് ചെയ്താല്‍ മതിയാകും. ഷട്ടര്‍ ബട്ടനായും മോതിരം ഉപയോഗിക്കാന്‍ സാധിക്കും. 50 മീറ്റര്‍ വരെ ആഴത്തില്‍ വെള്ളത്തില്‍ വീണാലും കേടാകാതിരിക്കാന്‍ 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ്ങും റിങ്ങില്‍ കമ്ബനി നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുമായി കണക്റ്റ് ചെയ്താണ് ബോട്ട് സ്മാര്‍ട്ട് റിങ് ഉപയോഗിക്കേണ്ടത്. 8999രൂപയാണ് ഈ സ്മാര്‍ട്ട് റിങിന്റെ വില. ബോട്ട് സ്മാര്‍ട്ട് റിങ് മെറ്റാലിക് സില്‍വര്‍ നിറത്തില്‍ മാത്രമാണ് നിലവില്‍ ലഭ്യമാകുന്നത്. ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവ വഴി സ്മാര്‍ട്ട് റിങ് വില്‍പ്പനയ്‌ക്കെത്തും.