HomeAround Keralaവിജനമായ പറമ്പിൽ അർധരാത്രിയിൽ പൂജ; അന്വേഷിച്ചു ചെന്ന അയൽക്കാർ കണ്ടത് നടുക്കുന്ന കാഴ്ചകൾ ! സംഭവം...

വിജനമായ പറമ്പിൽ അർധരാത്രിയിൽ പൂജ; അന്വേഷിച്ചു ചെന്ന അയൽക്കാർ കണ്ടത് നടുക്കുന്ന കാഴ്ചകൾ ! സംഭവം തൃശൂരിൽ

ആളൊഴിഞ്ഞ പറമ്ബില്‍ അര്‍ധരാത്രിയില്‍ പൂജ. പൂജാരിയില്‍ നിന്നും കണ്ടെത്തിയത് എയര്‍ ഗണ്ണും കത്തിയും കോടാലിയും പോലീസ് കണ്ടെത്തി. തൃശൂർ മുള്ളൂര്‍ക്കര സ്വദേശിയായ സതീശനാണ് പൂജ നടത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ലേലത്തില്‍ വാങ്ങിയ ഭൂമിയുടെ ദോഷം തീരാനുള്ള പൂജയാണ് നടത്തിയതെന്നാണ് സതീശന്‍ പോലീസിനോട് പറഞ്ഞത്. മൊഴിയെടുത്ത ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെന്ന് എരുമപ്പെട്ടി പോലീസ് അറിയിച്ചു. പൂജ തടസ്സപ്പെടുത്തിയെന്ന് കാണിച്ച്‌ നാട്ടുകാര്‍ക്കെതിരെ സതീശനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എരുമപ്പെട്ടിക്കടുത്ത് വരവൂര്‍ രാമന്‍കുളത്തെ ആളൊഴിഞ്ഞ പറമ്ബില്‍ രണ്ട് ദിവസമായി അര്‍ധരാത്രിയില്‍ വെളിച്ചം കണ്ടതിനാലാണ് നാട്ടുകാര്‍ പരിശോധനയ്ക്ക് എത്തിയത്. ഇഷ്ടികയടുപ്പ് കൂട്ടിയായിരുന്നു പൂജ. എന്താണ് ചെയ്യുന്നതെന്ന് പൂജയ്ക്കിരിക്കുന്നയാളോട് നാട്ടുകാര്‍ ചോദിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. താന്‍ വാങ്ങിയ സ്ഥലത്ത് ദോഷം തീരാനുള്ള പൂജ നടത്തുകയാണെന്നാണ് സതീശന്‍ നല്‍കിയ വിശദീകരണം.

ഇവിടെ നിന്നും എയര്‍ഗണ്ണും കോടാലിയും കത്തിയും കണ്ടെത്തിയതോടെ നാട്ടുകാര്‍ക്ക് ഭയമായി. പോലീസിനെ വിളിച്ച്‌ വരുത്തി പൂജാരിയെ കൈമാറി. ചോദ്യം ചെയ്യലിലും ഭൂമിയുടെ ദോഷം തീരാനുള്ള പൂജയാണ് നടത്തിയതെന്ന് സതീശന്‍ ആവര്‍ത്തിച്ചു. ഇയാളെ വിട്ടയച്ചെങ്കിലും അന്വേഷണം തുടരുകയാണെന്നും നിയമ വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ കേസെടുക്കുമെന്നും എരുമപ്പെട്ടി പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments