HomeUncategorizedകർണാടകയിൽ ബിജെപിയെ ഈ അഗ്നിപരീക്ഷയില്‍ എത്തിച്ചത് ആ 6730 വോട്ടുകൾ

കർണാടകയിൽ ബിജെപിയെ ഈ അഗ്നിപരീക്ഷയില്‍ എത്തിച്ചത് ആ 6730 വോട്ടുകൾ

കര്‍ണാടക തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ബിജെപിക്കായിരുന്നെങ്കിലും കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള വോട്ട് ബിജെപിക്ക് ലഭിച്ചില്ല. വെറും 6730 വോട്ടുകള്‍ക്കാണ് കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള ബിജെപിയുടെ സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടത്. ഒരുപക്ഷെ ആ 6730 വോട്ടുകള്‍ നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വിശ്വാസ വോട്ടെടുപ്പ് എന്ന അഗ്നി പരീക്ഷയിലൂടെ ബിജെപിക്ക് കടന്നു പോവേണ്ടി വരില്ലായിരുന്നു.

ഒമ്പത് മണ്ഡലങ്ങളില്‍ 107നും 1500 നുമിടയിലുളള നേരിയ വോട്ടുകള്‍ക്കാണ് ബിജെപി തോറ്റത്. ഈ ഒമ്പത് മണ്ഡലങ്ങളിലും കൂടിയായി 6730 വോട്ടുകളാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്. മസ്‌കി- 107, ഹിരെ-278, കുണ്ട്‌ഗോള്‍ -318, യെല്ലാപുര്‍ -742, ബദാമി -849, ഗഡഗ്- 935, ശൃംഗേരി- 995 , അത്താണി- 1166, ബെല്ലാരി റൂറല്‍- 1340 എന്നിവിടങ്ങളിലാണ് ബിജെപിക്ക് നേരിയ വോട്ടിന് ഭരണം നഷ്ടപ്പെട്ട സീറ്റുകള്‍.

നേരിയ വ്യത്യാസത്തിന് തോറ്റ ഒമ്പത് മണ്ഡലങ്ങളിലും എതിരാളി കോണ്‍ഗ്രസ്സായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.നാളെ നാലു മണിക്ക് കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു കഴിഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് സാവകാശം നല്‍കണമെന്ന ബിജെപിയുടെ ആവശ്യം തള്ളിയായിരുന്നു ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments