യുവാക്കളെ ലക്ഷ്യമിട്ട് ഷാർജയിൽ പുതിയ തട്ടിപ്പ്… ഷാര്‍ജാ പോലീസ് നൽകുന്ന ഈ മുന്നറിയിപ്പ് അവഗണിക്കരുത്

യുവാക്കളെ ലക്ഷ്യമിട്ട് ഷാർജയിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. വ്യാജ നിക്ഷേപ കമ്പനികളാണ് യുവാക്കളെ കുരുക്കാനായി രംഗത്ത് എത്തിയിരിക്കുന്നത്. പണംതട്ടാൻ മാത്രം ഉദ്ദേശമുള്ള ഇത്തരം കമ്പനികളുടെ വലയിൽ വീഴരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. പ്രമുഖ ബ്രാൻഡ് നെയിമിലുള്ള നിക്ഷേപ കമ്പനിയാണ് വ്യാപകമായി തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരിക്കുന്നത്. എന്നാൽ ഈ കമ്പനിക്ക് യുഎഇ യിൽ യാതൊരുവിധ നിക്ഷേപ സംബന്ധമായ ഇടപാടുകൾ നടത്താനും അനുമതി ഇല്ല. നിക്ഷേപം നടത്തുന്നതിന് മുൻപ് കമ്പനിയുടെ വിശ്വാസ്യത സംബന്ധിച്ച് അധികാരികളിൽ നിന്നുമുറപ്പ് വാങ്ങണമെന്ന് പോലീസ് നിർദേശിക്കുന്നു.