‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’ രണ്ടാം ഭാഗത്തിൽ മൈഥിലിയും ആസിഫും ഇല്ലാതിരുന്നത് എന്തുകൊണ്ട് ? വെളിപ്പെടുത്തി ബാബുരാജ്

79

മലയാള സിനിമയില്‍ മാറ്റത്തിന് തുടക്കം കുറിച്ച സിനിമകളില്‍ പ്രധാന പങ്കു വഹിക്കുന്ന ഒരു സിനിമയാണ് സോൾട്ട് ആൻഡ് പെപ്പർ. ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം മലയാളത്തിലെ ആദ്യകാല ന്യൂജൻ സിനിമകളിലൊന്നാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രമാണ് ബ്ലാക്ക് കോഫി. ബാബുരാജ് സംവിധാനം ചെയ്ത സിനിമയില്‍ നടന്‍ തന്നെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ആദ്യഭാഗത്തിൽ ആസിഫും മൈഥിലിയും ആയിരുന്നു പ്രധാനകഥാപാത്രങ്ങൾ എങ്കിൽ രണ്ടാംഭാഗത്തിൽ ഇവരില്ല എന്ന പ്രത്യേകതയുണ്ട്. സംവിധായകനും കൂടിയായ ബാബുരാജ് അതിന്റെ കാരണം വെളിപ്പെടുത്തുന്നു.

തിരക്കഥ എഴുതി തുടങ്ങിയപ്പോള്‍ ആസിഫ് അലിയുടെയും മൈഥിലിയുടെയും വേഷങ്ങള്‍ക്ക് കഥയില്‍ സ്ഥാനമുണ്ടായിരുന്നെന്നും എന്നാല്‍ മൈഥിലി അമേരിക്കയില്‍ താമസമായതിനാല്‍ ആ കഥാപാത്രങ്ങളെയെല്ലാം മാറ്റിനിര്‍ത്തേണ്ടി വന്നുവെന്നും നടന്‍ പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നൽകിയ ഇന്റർവ്യൂവിൽ ആണ് താരം മനസ്സ് തുറന്നത്.