HomeHealth Newsമുട്ടയിൽ നിന്നും പാമ്പിൻവിഷത്തിനുള്ള മരുന്നു കണ്ടെത്തി ലോകത്തെ ഞെട്ടിച്ച് ശ്രീചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട്

മുട്ടയിൽ നിന്നും പാമ്പിൻവിഷത്തിനുള്ള മരുന്നു കണ്ടെത്തി ലോകത്തെ ഞെട്ടിച്ച് ശ്രീചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട്

70 വര്‍ഷത്തിലേറെയായി പാമ്പു വിഷത്തിനെതിരായി ഉപയോഗിക്കുന്നത് കുതിരയുടെ ചോരയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത മരുന്നാണ്. അനിമല്‍ പ്രോട്ടീന്‍ ധാരാളമുള്ള ഈ മരുന്നിന് വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നതടക്കമുള്ള ദൂഷ്യഫലങ്ങളുണ്ട്. എന്നാൽ,മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്ന് പാമ്പ് കടിക്ക് പ്രതിവിധി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സാണ് കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി വികസിപ്പിച്ചത്. നാഡികളെയും രക്തപ്രവാഹ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങള്‍ക്കാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.

1999ലാണ് കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി ഉല്‍പ്പാദിപ്പിക്കാന്‍ ഗവേഷണം തുടങ്ങിയത്.കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവെച്ച ശേഷം അതുല്‍പാദിപ്പിക്കുന്ന ആന്റിബോഡി പാമ്പു വിഷത്തിന് ഫലപ്രദമെന്ന് കണ്ടെത്തി. തുടര്‍ഗവേഷണത്തില്‍ നാഡി, രക്തചംക്രമണ വ്യവസ്ഥകളെ ബാധിക്കുന്ന വിഷത്തിന് വേണ്ടി പ്രത്യേക മരുന്നുകള്‍ കണ്ടെത്തുകയുമായിരുന്നു. മൃഗങ്ങളിലും എലികളിലും മരുന്ന് വിജയകരമായി പരീക്ഷിച്ചു. മരുന്ന് അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നും ശ്രീചിത്ര അറിയിച്ചു. മരുന്ന് വികസിപ്പിച്ച് വിപണിയിലിറക്കാന്‍ ചെന്നൈ ന്യൂ മെഡിക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments