ദുബായിൽ അതീവ ജാഗ്രതാ നിര്‍ദേശം; പോലീസ് നൽകുന്ന നിർദേശങ്ങൾ ഇങ്ങനെ:

153

കനത്ത മഴ തുടരുന്നതിനാല്‍ ദുബായിൽ അതീവ ജാഗ്രതാ നിര്‍ദേശം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലനിരകള്‍, കടല്‍ത്തീരം തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് പൊലീസ് നിര്‍ദേശം. വാഹനമോടിക്കുന്നവര്‍ കൃത്യമായ അകലം പാലിക്കുകയും ജാഗ്രത കാട്ടുകയും വേണമെന്നും പൊലീസ് അറിയിക്കുന്നു. ദുബായില്‍ മാത്രം ഒരുദിവസത്തെ മഴക്കിടെ ഇരുന്നൂറിലധികം വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

റാസല്‍ ഖൈമയില്‍ കുടുങ്ങിയ നാന്നൂറോളം പേരെ പൊലീസ് രക്ഷപെടുത്തി.
ഇന്നലെയും ഇന്നുമായി തുടരുന്ന ശക്തമായ മഴയില്‍ ദുബായില്‍ 203 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് അറിയിച്ചു. മുനിസിപ്പാലിറ്റി, പൊലീസ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ റോഡിലെ വെള്ളക്കെട്ടുകള്‍ നീക്കുന്നതു തുടരുകയാണ്. റാസല്‍ഖൈമയില്‍ ജെബല്‍ ജൈസ്, യനാസ് മലനിരകള്‍, അബുദാബിയില്‍ ഷംഹ, അല്‍ ദഫ്‌റ, അല്‍ വത്ബ, മദിനത് സായിദ്, ദുബായില്‍ മാര്‍ഗ്ഹാം, അല്‍ ഐനില്‍ അല്‍ ഫഖ, ഷാര്‍ജയില്‍ മനാമ, ദൈദ്, ഫുജൈറയില്‍ മസാഫി, അല്‍ തവിന്‍, ഉം അല്‍ ഖുവൈനില്‍ ഫലജ് അല്‍ മുഅല്ല എന്നിവിടങ്ങളില്‍ കനത്ത മഴപെയ്തു.