HomeUncategorizedഞാൻ ഏറ്റവും കേൾക്കാൻ കൊതിക്കുന്ന, എന്നെക്കുറിച്ചുള്ള ഗോസിപ്പാണിത്; നടി സുരഭി ലക്ഷ്മി പറയുന്നു !

ഞാൻ ഏറ്റവും കേൾക്കാൻ കൊതിക്കുന്ന, എന്നെക്കുറിച്ചുള്ള ഗോസിപ്പാണിത്; നടി സുരഭി ലക്ഷ്മി പറയുന്നു !

മലയാളത്തിന്റെ പ്രിയ നടിയാണ് സുരഭി ലക്ഷ്മി. താന്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള ഗോസിപ്പിനെ കുറിച്ചും ആര്‍ക്കും അറിയാത്ത തന്റെ സ്വഭാവത്തെ കുറിച്ചും തുറന്ന് പറയുകയാണ് ഇപ്പോള്‍ സുരഭി. കേള്‍ക്കാന്‍ ഏറ്റവും ആഗ്രമുള്ള ഗോസിപ്പ് എന്താണ് എന്ന ചോദ്യത്തിന് ”എന്റെ കയ്യില്‍ ധാരാളം പൈസയുണ്ട്. ഞാന്‍ ഭയങ്കര കോടീശ്വരിയാണ്, എന്നൊക്കെ കേള്‍ക്കാനാണ് എനിക്ക് ആഗ്രഹം,” എന്നായിരുന്നു സുരഭി ലക്ഷ്മിയുടെ മറുപടി. തന്നെക്കുറിച്ച ആര്‍ക്കും അറിയാത്ത ഒരു കാര്യം എന്താണെന്ന ചോദ്യത്തിന്, കോമഡി റോളുകളൊക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ ജീവിതത്തിലും അങ്ങനെയാണെന്നാണ് ആളുകള്‍ വിചാരിക്കുന്നതെന്നും എന്നാല്‍ താന്‍ വീട്ടില്‍ ഭയങ്കര സീരിയസ് ആയിട്ടുള്ള ആളാണെന്നും സുരഭി പറഞ്ഞു. ‘ആര്‍ക്കും അറിയാത്ത കാര്യം എന്ന് പറഞ്ഞാല്‍ ഞാന്‍ വീട്ടില്‍ ഭയങ്കര സീരിയസ് ആണ്. പുറമെ കോമഡി വേഷങ്ങളും ഒക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളാണെന്ന് ആളുകള്‍ വിചാരിക്കും. പക്ഷെ, വീട്ടില്‍ പോകുമ്ബോള്‍ ഞാന്‍ ഭയങ്കര സീരിയസായിട്ടുള്ള ഒരാളാണ്. ശരിക്കും പറഞ്ഞാല്‍ അമ്മക്കൊക്കെ എന്നോട് എന്തെങ്കിലും വന്ന് പറയാന്‍ തന്നെ പേടിയാണ്. സുരഭി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരഭി ലക്ഷ്മി മനസ് തുറന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments