പുകവലി നിർത്തരുതെന്നു ഈ നടിയോട് നിർദേശിച്ച് ഡോക്ടർമാർ ! കാരണം അറിയണോ?

58

 

Smokeഇംഗ്ലണ്ടിലെ ടിവി ഷോകളിലൂടെ സുപരിചിതയാണ് നടി ജൂണ്‍ ബ്രൗൺ. 93 വയസുള്ള നടി കഴിഞ്ഞ 70 വർഷമായി പുകവലിക്കുന്നയാളാണ്.ദിവസം 20 സിഗിരറ്റായിരുന്നു പതിവ്. അതിനിടെയാണ് തന്‍റെ പുകവലി കുറയ്ക്കണമെന്ന് അടുത്തിടെ നടിക്ക് ആഗ്രഹം തോന്നി.എന്നാൽ ഇവരുടെ പുകവലി സംബന്ധിച്ച് ഡോക്ടര്‍മാര്‍ നല്‍കിയ ഉപദേശമാണ് വാര്‍ത്തകളില്‍ നിറയുന്നത്. 70 കൊല്ലമായി തുടരുന്ന ശീലം പെട്ടെന്ന് നിര്‍ത്തിയാല്‍ ജൂണ്‍ ബ്രൌണ്‍ വീണ് കിടപ്പിലാകും എന്നാണ് ഡോക്ടര്‍ പറയുന്നത്. ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാമത്രെ. എന്തായാലും ജൂണ്‍ ബ്രൌണ്‍ ഒരു കാര്യം ചെയ്തു. താന്‍ വലിക്കുന്ന സിഗിരറ്റിന്‍റെ എണ്ണം കുറച്ചു 10 ആക്കി.