HomeUncategorized'കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ'......നടി മീന ഗണേശന്റെ ഇപ്പോളത്തെ അവസ്ഥയെക്കുറിച്ചുള്ള കുറിപ്പ് വൈറൽ !

‘കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ’……നടി മീന ഗണേശന്റെ ഇപ്പോളത്തെ അവസ്ഥയെക്കുറിച്ചുള്ള കുറിപ്പ് വൈറൽ !

 

നാടക രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീന ഗണേഷ്. നൂറിൽ അധികം സിനിമകളിൽ വേഷമിട്ട മീന മികച്ച സ്വാഭാവിക നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഇപ്പോഴത്തെ അവസ്ഥയാണ്. കഴിഞ്ഞ കുറെ നാളുകളായി എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നാണ് പുറത്തു വരുന്ന വിവരം. സിനിമ പ്രവർത്തകനായ വിജയ് ശങ്കറിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടിയെ കുറിച്ചുള്ള വിവരം പുറത്തു വന്നിരിക്കുന്നത്.

വിജയ് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

മീന ഗണേഷ് അമ്മയെക്കുറിച്ച് മലയാള സിനിമയിൽ ഇപ്പോൾ ആരും ഓർമ്മിക്കാറില്ല. എൻറെ കോൺടാക്ട് ലിസ്റ്റിൽ ഞാൻ വല്ലപ്പോഴും വിളിച്ച് സംസാരിക്കാറുള്ള ചുരുക്കം ചില പേരുകളിൽ മീനാക്ഷി അമ്മയും ഉണ്ട് ഇപ്പോൾ നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിൽ ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസ് കാഴ്ചവെച്ച അമ്മ കലാഭവൻ മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ അമ്മയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തേനെ. സെല്ലുലോയ്ഡ് സിനിമയിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ മരിച്ചു കഴിഞ്ഞതിനുശേഷം നമ്മൾ അയാളെ അംഗീകരിക്കും, അതാണല്ലോ നമ്മുടെ ശീലവും. അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന പ്രാർത്ഥനയിൽ……

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments