നടി ആൻ അഗസ്റ്റിനും ഭർത്താവ് ജോമോനും തമ്മിൽ വേർപിരിയുന്നു: തുറന്നു പറഞ്ഞു താരം !

74

 

സെലിബ്രിറ്റികൾക്കിടയിൽ വിവാഹമോചനം ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. ആ നിരയിലേക്ക് ഇതാ പുതിയ രണ്ടു പേരുകൾ കൂടി. മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയ നടി ആൻ അഗസ്റ്റിനും ഭർത്താവ് പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമാണ്. വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി ജോമോൻ ചേർത്തല കുടുംബ കോടതിയിൽ നൽകിയിട്ടുണ്ട് എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

പ്രമുഖ ചാനലിന് നൽകിയ പ്രതികരണത്തിനാണ് ജോമോൻ ഇക്കാര്യം തുറന്നു പറഞ്ഞത്. ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും ഒരുമിച്ച് ഇങ്ങനൊരു തീരുമാനമെടുത്തത് എന്നാണ് ജോമോൻ പറയുന്നത്. നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. സിനിമയിൽ മിന്നിനിൽക്കുന്ന സമയത്താണ് ആൻ അഗസ്റ്റിൻ ജോമോനുമായി പ്രണയത്തിലാകുന്നത്. രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും 2014 ഫെബ്രുവരി 2 നാണ് ഇവർ വിവാഹിതരാകുന്നത്.