HomeUncategorizedക്യാന്‍സര്‍ രോഗിയായ 60 കാരി ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി നടന്‍ ഷാരൂഖ് ഖാന്‍ !...

ക്യാന്‍സര്‍ രോഗിയായ 60 കാരി ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി നടന്‍ ഷാരൂഖ് ഖാന്‍ ! കയ്യടിച്ച് ലോകം

ക്യാന്‍സര്‍ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി നടൻ ഷാരൂഖ് ഖാന്‍. പശ്ചിമ ബംഗാള്‍ സ്വദേശിനി ശിവാനി ചക്രവര്‍ത്തിയാണ് മരിക്കുന്നതിന് മുന്‍പ് ഷാരൂഖിനെ നേരില്‍ കാണണമെന്നുളള ആഗ്രഹം അറിയിച്ചത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്യാന്‍സര്‍ ചികിത്സയിലാണ് ഈ അറുപതുകാരി.ഷാരൂഖ് ഖാനെ നേരില്‍ കാണണമെന്നുളളതാണ് അവസാന ആഗ്രഹമെന്നും, താന്‍ ഉണ്ടാക്കിയ ഭക്ഷണം അദ്ദേഹത്തിന് നല്‍കണമെന്നും ശിവാനി ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞിരുന്നു .

‘എന്റെ ദിവസങ്ങള്‍ അവസാനിക്കാനായി. ഇനി ഞാന്‍ അധികകാലം ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് എനിക്കൊരു ആഗ്രഹമുണ്ട്, അതിനെ എന്റെ അവസാന ആഗ്രഹമെന്ന് വിളിക്കാം. ഷാരൂഖ് ഖാനെ നേരിട്ടുകാണണം. കൂടാതെ അദ്ദേഹത്തിന് എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ബംഗാളി ഭക്ഷണം നല്‍കണം. അദ്ദേഹം അത് ആസ്വദിച്ച്‌ കഴിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു- ശിവാനി പറഞ്ഞു. ഇതിന് പിന്നാലെയാണ് കിംഗ് ഖാന്‍ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും കൊല്‍ക്കത്തയിലെ വീട്ടിലെത്തി ഭക്ഷണം കഴിക്കുമെന്നും ഷാറൂഖ് ഉറപ്പ് നല്‍കുകയായിരുന്നു .ക്യാന്‍സറിന്റെ അവസാന സ്റ്റേജിലായ ഇവര്‍ക്ക് സാമ്ബത്തിക സഹായവും നടന്‍ വാഗ്ദാനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments