HomeUncategorizedഒടുവിൽ അനുഷ്‌കയെ കാണാൻ ക്രിസ്മസ് സമ്മാനങ്ങളുമായി കുടുംബസമേതം ധർമജനെത്തി; കണ്ണ് നിറഞ്ഞു ആരാധിക

ഒടുവിൽ അനുഷ്‌കയെ കാണാൻ ക്രിസ്മസ് സമ്മാനങ്ങളുമായി കുടുംബസമേതം ധർമജനെത്തി; കണ്ണ് നിറഞ്ഞു ആരാധിക

വര്‍ഷങ്ങളായുള്ള അനുജയുടെ ആഗ്രമായിരുന്നു ധര്‍മജനെ കാണണമെന്നത്. ഭിന്നശേഷിക്കാരിയായ അനുഷ്‌കയുടെ ആ ആഗ്രഹം ഇന്നലെയാണ് സാധ്യമായത്. അനുഷ്‌കയുടെ ആഗ്രഹം വായിച്ചറിഞ്ഞ ധര്‍മജന്‍ അനുഷ്‌കയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുക ആയിരുന്നു. കോവിഡ് കാരണം സന്ദര്‍ശനം വൈകി. ക്രിസ്മസിന് മുന്‍പായി അനുഷ്‌കയുടെ വീട് സന്ദര്‍ശിക്കണമെന്ന ആഗ്രഹം ഇന്നലെ സാധിച്ചു. കാര്യമായ സംസാരശേഷിയോ, എഴുന്നേറ്റു നില്‍ക്കാനുള്ള ബലമോ ഇല്ലാത്ത ഈ 12 കാരി പരസഹായത്തോടെയാണ് ജീവിക്കുന്നത്. സര്‍ണമലയില്‍ വിജയന്‍ സാലി ദമ്ബതികളുടെ മകളാണ് ഇരവിപേരൂര്‍ ഗവ. എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുഷ്‌ക. എടുത്താണ് സ്‌കൂളില്‍ കൊണ്ടു പോയിരുന്നത്. ടിവി കാണുമ്ബോള്‍ ധര്‍മജന്‍ ഉള്ള പരിപാടിയാണെങ്കില്‍ കുട്ടിയുടെ മുഖത്ത് പ്രത്യേക സന്തോഷമായിരിക്കുമെന്ന് മാതാവ് സാലി പറഞ്ഞു. ഭാര്യ അനൂജ, മക്കളായ ആമി, അമ്മു എന്നിവര്‍ക്കൊപ്പം ക്രിസ്മസ് സമ്മാനങ്ങളുമായാണ് ധര്‍മജന്‍ ഇന്നലെ രാത്രി 8 മണിയോടെ ഇരവിപേരൂര്‍ സ്വര്‍ണമലയില്‍ വീട്ടിലെത്തിയത്. പഠനത്തിനുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments