HomeUncategorizedഈ അഭിനേതാക്കളുടെ ഒറ്റ 'നോ' യില്‍ തീരാവുന്നതാണ് ഞങ്ങളുടെ അവസരങ്ങള്‍; ആ അവസ്ഥയെക്കുറിച്ച്‌ നടന്‍ ബിജു...

ഈ അഭിനേതാക്കളുടെ ഒറ്റ ‘നോ’ യില്‍ തീരാവുന്നതാണ് ഞങ്ങളുടെ അവസരങ്ങള്‍; ആ അവസ്ഥയെക്കുറിച്ച്‌ നടന്‍ ബിജു പപ്പന്‍ പറയുന്നു….

വില്ലന്‍ റോളുകളിലും പോലീസ് വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന നടനാണ് ബിജു പപ്പന്‍. സിനിമയില്‍ നിന്നു മാത്രം വരുമാനമുള്ള തങ്ങളെപ്പോലുള്ളവര്‍ കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ അതിജീവനത്തിനായി നെട്ടോട്ടമോടുകയാണെന്ന് പറയുകയാണ് താരം ഇപ്പോള്‍. ചില മുന്‍നിര അഭിനേതാക്കളുടെ ‘നോ’യില്‍ തീരാവുന്നതാണ് തങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളെന്ന് താരം വ്യക്തമാക്കുന്നു. മാതൃഭൂമി ഡോട്ട്‌കോമുമായുളള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ‘സിനിമയിലെ അതിജീവനം എളുപ്പമല്ല. ഞാനിപ്പോള്‍ അമ്മയിലെ അംഗമായി 18 വര്‍ഷങ്ങള്‍ കഴിഞ്ഞു. അമ്മയിലെ അംഗങ്ങളില്‍ പത്ത് ശതമാനത്തോളം പേര്‍ക്ക് മാത്രമേ കാര്യമായ വരുമാനമുള്ളൂ. നായകനായി നായികയായി വരുന്നവര്‍ക്കും പ്രധാന താരങ്ങള്‍ക്കും ഒഴികെ മറ്റുള്ളവര്‍ക്ക് കൃത്യമായി പൈസ ലഭിക്കുന്നുണ്ടോ എന്നൊന്നും ആരും അന്വേഷിക്കാറില്ല. പ്രധാനതാരങ്ങളുടെ പ്രതിഫലം കിട്ടിയില്ല എങ്കില്‍ അവര്‍ ഡബ്ബ് ചെയ്യാൻ സമ്മതിക്കാത്തത് തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ എന്നെപ്പോലെയുള്ളവർക്ക് അതിനു സാധിക്കില്ല. ബിജു പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments