HomeUncategorizedഅറുപതാം വയസ്സിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് വീണ്ടും വിവാഹം; വധു നടിയുടെ മകൾ

അറുപതാം വയസ്സിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് വീണ്ടും വിവാഹം; വധു നടിയുടെ മകൾ

നടൻ ആശിഷ് വിദ്യാർത്ഥി വീണ്ടും വിവാഹിതനായി. ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അസമില്‍ നിന്നുള്ള രൂപാലി ബറുവയാണ് വധു. നടി ശകുന്തള ബറുവയുടെ മകളാണ് രൂപാലി. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഫാഷൻ സംരംഭത്തിന്റെ ഉടമയാണിവര്‍. ഗുവാഹട്ടിയാണ് സ്വദേശം. ഈ പ്രായത്തില്‍ വിവാഹം കഴിച്ചതും വളരെ വ്യത്യസ്തമായ അനുഭവമായാണ് തോന്നുന്നതെന്ന് നടൻ പറഞ്ഞു. കുറച്ചു നാളുകള്‍ക്ക് മുമ്ബായിരുന്നു രൂപാലിയെ ആദ്യമായി കണ്ടുമുട്ടിയത്. വിവാഹ ചടങ്ങ് ലളിതമയി നടത്തിയാല്‍ മതിയെന്ന് രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ചതാണെന്നും ആശിഷ് വിദ്യാര്‍ത്ഥി വ്യക്തമാക്കി.

സിഐഡി മൂസ, ചെസ്, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ തെന്നിന്ത്യൻ നടനാണ് ആശിഷ് വിദ്യാര്‍ത്ഥി. ബോളിവുഡ്, കന്നഡ, തെലുങ്കു, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ആശിഷ് വിദ്യാര്‍ത്ഥി വില്ലൻ വേഷങ്ങളിലാണ് കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments