HomeWorld Newsആഴ്ചയിൽ ഒരിക്കൽ കുട്ടി ജനിക്കുന്ന ഒരച്ഛൻ !

ആഴ്ചയിൽ ഒരിക്കൽ കുട്ടി ജനിക്കുന്ന ഒരച്ഛൻ !

ഇത് സൈമണ്‍ വാട്സണ്‍. ഇതൊരു പ്രത്യേക മനുഷ്യനാണ്. മറ്റൊന്നുമല്ല, ആഴ്ചയിലൊരിക്കല്‍ ഇയാള്‍ അച്ഛനാവും ! സിനിമാ കഥയല്ല, ജീവിതത്തിൽ. വിക്കി ഡോണര്‍ 2012ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രമാണ്. ഡെലിവറി മാന്‍ 2013 ലാണ് പുറത്തിറങ്ങിയത്. പണത്തിനായി സ്പേം നല്‍കുന്ന നായകന്റെ കഥയായിരുന്നു ഇരു ചിത്രവും പറഞ്ഞത്. ഇത്തരത്തില്‍ യഥാര്‍ഥ ജീവിതത്തിലെ സ്പേം ഡോണറാണ് സൈമണ്‍ വാട്സണ്‍. ഇദ്ദേഹം ബ്രിട്ടീഷ് സ്വദേശിയാണ്. വയസ്സ് 40. 16 വര്‍ഷമായി ബീജ ദാതാവാണ്.

നിയമപരമായി മൂന്നുകുട്ടികളുടെ മാത്രം പിതാവാണ് ഇദ്ദേഹം. എന്നാൽ, സ്വന്തം കയ്യിലെ കണക്കുപ്രകാരം താൻ 800 കുട്ടികളുടെയെങ്കിലും പിതാവാണെന്ന് ഇദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെ പരസ്യം നല്കിയാണ് വാട്സൻ ബീജം വില്ക്കുന്നത്. 50 പൗണ്ട് വാങ്ങിയാണ് ഇദ്ദേഹം ബീജദാനം നിര്‍വഹിക്കുന്നത്. പുകവലിയും മദ്യപാനവും അത്തരത്തിലുള്ള എല്ലാ ദുശ്ശീലങ്ങളും ഉപേക്ഷിച്ചിട്ടാണ് താന്‍ സ്പേം ഡൊണേഷന്‍ നടത്തുന്നതെന്ന് സൈമണ്‍ പറയുന്നു.

ഈ ജോലിയുടെ സ്വഭാവം കാരണം ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. ഏതായാലും രണ്ടാംഭാര്യക്ക് ഇതെല്ലാം അറിയാം. അവര്‍ അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് സൈമണ്‍ പറയുന്നു. 19ഉം 17ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും രണ്ടാം വിവാഹത്തിലെ 10 വയസ്സുള്ള പെണ്‍കുട്ടിയുമാണ് സൈമണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments